ബിബിൻ പോൾ സാമുവേലിന്റെ ആഹാ പറയുന്ന രാഷ്ട്രീയം എന്ത് ?

ഈ അടുത്തു കണ്ടതിൽ ഏറ്റവും മികച്ച സ്പോർസ് മൂവി ആണ് യുവ സംവിധായകൻ ബിബിൻ പോൾ സാമുവേൽ സംവിധാനം ചെയ്ത “ആഹാ” അദ്ദേഹത്തിന്റെ വാക്കുകളിൽ 7കോടി മുതൽ മുടക്കിൽ പിടിച്ച ഈ സ്പോർട്സ് മൂവി…

ഈ അടുത്തു കണ്ടതിൽ ഏറ്റവും മികച്ച സ്പോർസ് മൂവി ആണ് യുവ സംവിധായകൻ ബിബിൻ പോൾ സാമുവേൽ സംവിധാനം ചെയ്ത “ആഹാ” അദ്ദേഹത്തിന്റെ വാക്കുകളിൽ 7കോടി മുതൽ മുടക്കിൽ പിടിച്ച ഈ സ്പോർട്സ് മൂവി നമ്മളോട് സംവദിക്കുന്നത് മലയാളിയുടെ യഥാർത്ഥ മുഖത്തെ ആണ്. ആഹാ നീലൂർ എന്ന വടംവലി ടീമിന്റെ തോൽവിയോടെ ആണ് സിനിമ ആരംഭിക്കുന്നത്. സ്പോന്സർമാരുടെ സംസാരം ഇങ്ങനെയാണ് “അവനമ്മർക്കൊക്കെ മുടിഞ്ഞ ഊരാണെന്നെ,എല്ലാം കല്ല് പണിക്കാരും കാടന്മാരും ആണ്” നാം ഇത് വരെ പ്രത്യക്ഷത്തിൽ സമ്മതിച്ചു കൊടുക്കാത്ത ഒരു വിഭാഗം അധ:കൃത വർഗം അല്ലെങ്കിൽ പാർശ്വവൽക്കരിക്ക പെട്ട ജനവിഭാഗം അവരുടെ ശക്തിയെ കുറിച്ച് ആണെന്ന്. ഇപ്പോഴും ജാതിപേരുകൾ വിളിച്ചു കളിയാക്കുകയും ദളിതനെതിരെ നടക്കുന്ന ഒറ്റപ്പെടുത്തലിൽ നിന്നും മാറിനിൽക്കാൻ ഈ സമൂഹത്തിന് കഴിയില്ല. ഒരുപക്ഷേ അതാവും ആ വടംവലി ടീമിന്റെ ഏറ്റവും വലിയ വിജയം. കഴുത്തിൽ കൊന്ത ഉണ്ടെങ്കിലും അവരൊക്കെ പുതു ക്രിസ്ത്യാനികൾ എന്നതിൽ തർക്കമില്ല. ഇന്ദ്രജിത്ത് സുകുമാരന്റെ കൊച്ചു എന്ന കഥാപാത്രം സിനിമയിൽ ഉടനീളം മനസ്സിൽ കാത്തു സൂക്ഷിക്കുന്ന ഭാവം അത് അനുഭവിച്ചവർക്ക് നന്നായി അറിയാം.

ഗിവിച്ചൻ ആശാൻ അവരെ വടംവലി പ്രാക്ടീസ് കൊടുക്കുമ്പോൾ അവരുടെ ചെവിയിൽ പറയുന്നുണ്ട്‌”നീയൊക്കെ വെറും പട്ടികൾ ആണ് ഇവന്മാരുടെ മുന്നിൽ എന്ന്” അവരുടെ ഉള്ളിലെ ആ നീറ്റലിനെ ആളി കത്തിച്ചു അവരെ ഉത്തമ പോരാളികൾ ആക്കി ആണ് ആശാൻ അവരെ ഒരു തോൽവി പോലും അറയിക്കാതെ തുടർച്ചയായി 56 ചാമ്പ്യൻഷിപ്പ് എടുപ്പിച്ചത്. അമിത് ചെയ്ത ജിമ്മൻ അനി കഥാപാത്രം ഈ കാലഘട്ടത്തിലെ ഒരു ശരാശരികാരനെ കാണിക്കുന്നു. ലാളിച്ചു വളർത്തിയത് കൊണ്ടാവണം ജീവിതത്തിൽ ഒരു seriousness ഇല്ലാത്ത ആയിപോയത്. എന്നും തോൽവികളിൽ മാത്രമാണ് ഈ കഥാപാത്രം. ഒരുപക്ഷെ കളിയാക്കുന്നവർക്ക് മുന്നിൽ ജയിച്ചു കാണിക്കാൻ ആണ് വടംവലി യിലേക്ക് വരുന്നത്. അമിത് ന്റെ അച്ഛൻ പലപ്പോഴും താഴ്ന്ന ജാതിക്കാരോട് ഉള്ള മനോഭാവം കാണിക്കുന്നുണ്ട്. മുത്തു എന്ന കഥാപാത്രം പുതു ക്രിസ്ത്യാനി ആയതിനാൽ അദ്ദേഹം അനുഭവിക്കുന്ന ജാതീയ വേർതിരിവുകൾ തുറന്ന് കാട്ടുന്നു. ബംഗാളി ആയി അഭിനയിച്ച വിനായക് എടുത്തു പറയേണ്ട ഒരു കഥാപാത്രം ആണ്.

ഒരൊറ്റ ഡയലോഗ് ഇല്ലന്ന് തോന്നുന്നു. നമ്മൾ മലയാളികളുടെ മനോഭാവം കൃത്യമായി സമൂഹത്തോട് തുറന്നു പറയുന്നുണ്ട് സംവിധായകൻ. രണ്ടാനച്ഛന്റെ അടി കൊണ്ട് വളർന്ന ആ പയ്യൻ അവന്റെ ആ ഒരു നടത്തം ഉണ്ട്. അത് മനസ്സിൽ എവിടെയോ ഒരു വിങ്ങൽ. എടുത്തു ചട്ടക്കാരൻ പൊള്ള ഈ കാലഘട്ടത്തിലെ ഒരു വലിയ വിഭാഗം പിള്ളേർ സെറ്റ് ന്റെ പ്രധിനിധി ആണ്. എടുത്ത് പറയേണ്ട ഒന്ന് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉം ക്യാമറ വർക്കും ആണ്. നല്ല അടിപൊളി ലൊക്കേഷൻ ആണ്. എല്ലാവരും തിയറ്ററിൽ പോയി തന്നെ ഈ സിനിമ കാണണം. കാരണം കേരളം ചർച്ച ചെയ്യും, എല്ലാവരും ഒരേ സ്വരത്തിൽ പറയും ,എല്ലാവരും പോസ്റ്റുകൾ ഇടും, എല്ലാ സിനിമ ഗ്രൂപ്പിലും ചർച്ച നടക്കും. പക്ഷെ അപ്പോഴേക്കും ഈ നല്ല സിനിമ തിയറ്റർ വിട്ട് കാണും..