‘ആഹാ’ നാളെ തീയറ്ററുകളിലേക്ക്…

തീയറ്ററുകളില്‍ റെക്കോര്‍ഡ് നേട്ടവുമായി കുറുപ്പ് സിനിമ മുന്നേറുമ്പോള്‍ ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ആഹാ’ യും നാളെ തീയറ്ററിലേക്ക് എത്തുകയാണ്. കുറുപ്പ് സിനിമയില്‍ ഒരു മുഴുനീള കേന്ദ്ര കഥാപാത്രമായി വളരെ മികച്ച അഭിനയം പ്രേക്ഷകര്‍ക്ക്…

തീയറ്ററുകളില്‍ റെക്കോര്‍ഡ് നേട്ടവുമായി കുറുപ്പ് സിനിമ മുന്നേറുമ്പോള്‍ ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ആഹാ’ യും നാളെ തീയറ്ററിലേക്ക് എത്തുകയാണ്. കുറുപ്പ് സിനിമയില്‍ ഒരു മുഴുനീള കേന്ദ്ര കഥാപാത്രമായി വളരെ മികച്ച അഭിനയം പ്രേക്ഷകര്‍ക്ക് കാഴ്ച്ചവെച്ചു കൊണ്ടാണ് ഇന്ദ്രജിത്ത് പുതിയ കഥാപാത്രമായി ആഹായില്‍ എത്തുന്നത്.

ബിബിന്‍ പോള്‍ സാമുവല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വടംവലിയാണ് ചിത്രത്തിന്റെ പ്രമേയം എന്ന് അറിയുന്നു. ശാന്തി ബാലചന്ദ്രനാണ് നായിക. വടംവലി പ്രമേയമാകുന്ന ചിത് സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നതിനോടൊപ്പം മറ്റ് പ്രധാന നടന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മനോജ് കെ ജയന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, സിദ്ധാര്‍ത്ഥ ശിവ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഛായാഗ്രാഹകന്‍ ബോളിവുഡില്‍ സജീവമായ രാഹുല്‍ ബാലചന്ദ്രനാണ്. ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. മലയാളികളുടെ പ്രിയ ഗായികയായ സയനോര ഫിലിപ്പാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.