‘ഞാന്‍ എന്തായാലും ആ ചിത്രം കാണും. ചരിത്രത്തിന്റ ഭാഗമാണത്’ കാശ്മീര്‍ ഫയല്‍സിനെ കുറിച്ച് ആമിര്‍ ഖാന്‍

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ എല്ലാ ഇന്ത്യക്കാരും കാണണമെന്ന് ആഹ്വാനം ചെയ്ത് സംവിധായകനും നടനുമായ ആമീര്‍ ഖാന്‍ രംഗത്തെത്തിയിരിക്കുകയാണ്. കാശ്മീരി…

aamir-khan-about-kashmiri-files

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ എല്ലാ ഇന്ത്യക്കാരും കാണണമെന്ന് ആഹ്വാനം ചെയ്ത് സംവിധായകനും നടനുമായ ആമീര്‍ ഖാന്‍ രംഗത്തെത്തിയിരിക്കുകയാണ്. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഇതിനോടകം വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. അതേസമയം താന്‍ എന്തായാലും ചിത്രം കാണുമെന്നാണ് ആമിര്‍ പറയുന്നത്.

‘ഞാന്‍ എന്തായാലും ആ ചിത്രം കാണും. ചരിത്രത്തിന്റ ഭാഗമാണത്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചതെന്തോ അത് ദുഖകരമാണ്. അത്തരത്തിലുള്ള ചിത്രങ്ങള്‍ എല്ലാ ഇന്ത്യക്കാരും കാണണം. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരെയും ഈ ചിത്രം ആഴത്തില്‍ സ്പര്‍ശിച്ചു. അതാണ് ആ ചിത്രത്തിന്റെ മനോഹാരിത. ഞാന്‍ എന്തായാലും കാശ്മീര്‍ ഫയല്‍സ് കാണും. ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷമുണ്ട്- ആമീര്‍ പറഞ്ഞു.