അമീർഖാൻ സംവിധായാക കുപ്പായം അണിഞ്ഞ ആദ്യ സിനിമ !!

Taare Zameen Par അമീർഖാൻ സംവിധായാക കുപ്പായം അണിഞ്ഞ ആദ്യ ഫിലിം എന്നതിലുപരി 2007 ൽ ഇറങ്ങിയ ചിത്രത്തിന് ഇന്നും പ്രേക്ഷക പ്രീതി കൂടാൻ കാരണമായതു 9 വയസ്സുകാരനായായി വന്ന ഇഷാൻ അവസ്തി എന്ന…

Taare Zameen Par അമീർഖാൻ സംവിധായാക കുപ്പായം അണിഞ്ഞ ആദ്യ ഫിലിം എന്നതിലുപരി 2007 ൽ ഇറങ്ങിയ ചിത്രത്തിന് ഇന്നും പ്രേക്ഷക പ്രീതി കൂടാൻ കാരണമായതു 9 വയസ്സുകാരനായായി വന്ന ഇഷാൻ അവസ്തി എന്ന കഥാപാത്രം തന്നെയാണ്.. ഐൻസ്റ്റീൻ പഠിച്ചിരുന്ന കാലത്ത് ക്ലാസ്സിലെ ഏറ്റവും മണ്ടനായ കുട്ടിയായിരുന്നുവെന്നും അഭിഷേക് ബച്ചന് ചെറുപ്പത്തിൽ അക്ഷരങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത രോഗം ഉണ്ടായിരുന്നുവെന്നും ലിയാനാർഡോ ഡാവിഞ്ചി എഴുതുമ്പോൾ തല തിരിഞ്ഞു പുറകോട്ടാണ് എഴുതി പോയിരുന്നതെന്നും തോമസ് ആൽവാ എഡിസണ് വായിക്കാൻ അറിയില്ലെന്നുമുള്ള കാര്യങ്ങൾ പലരും ആദ്യമായി അറിയുന്നത് തന്നെ ഈ ചിത്രത്തിലൂടെയാണ്..

വ്യത്യസ്ത കഴിവുകളുള്ളവരാണ് കുട്ടികൾ എന്നും അത് കണ്ടെത്തുന്നതാണ് യഥാർത്ഥ അധ്യാപക ധർമ്മം എന്നും സൂചന നൽകി ചിത്രം അവസാനിക്കുമ്പോൾ ഇഷാൻ അവസ്തി എന്ന കഥാപാത്രത്തിന്റെ വിജയവും കൂടി ആഘോഷിക്കപ്പെടുന്നു.