ബോക്‌സോഫീസില്‍ വന്‍ പരാജയം!!! ലാല്‍ സിംഗ് ഛദ്ദയുടെ പ്രതിഫലം വേണ്ടെന്ന് ആമീര്‍ ഖാന്‍

ആമീര്‍ ഖാന്റെ പ്രതീക്ഷയോടെ തിയ്യേറ്ററിലെത്തി ചിത്രമായ ലാല്‍ സിംഗ് ഛദ്ദയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. ബോക്‌സോഫീസില്‍ കനത്ത പരാജയമാണ് ചിത്രം നേരിട്ടത്. ആമീര്‍ ഖാന്‍ പ്രൊഡക്ഷനും വിയാകോം 18 സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മ്മാണം.…

ആമീര്‍ ഖാന്റെ പ്രതീക്ഷയോടെ തിയ്യേറ്ററിലെത്തി ചിത്രമായ ലാല്‍ സിംഗ് ഛദ്ദയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. ബോക്‌സോഫീസില്‍ കനത്ത പരാജയമാണ് ചിത്രം നേരിട്ടത്. ആമീര്‍ ഖാന്‍ പ്രൊഡക്ഷനും വിയാകോം 18 സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അതേസമയം, ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായതോടെ ആമീര്‍ ലാല്‍ സിംഗ് ഛദ്ദയുടെ പ്രതിഫലം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. സിനിമ പൂര്‍ണ പരാജയമായതോടെയാണ് നിര്‍മ്മാതാക്കളുടെ നഷ്ടം നികത്താന്‍ താരം പ്രതിഫലം ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആമീര്‍ ഖാന്‍ പ്രതിഫലം ഈടാക്കിയാല്‍ വിയാകോം സ്റ്റുഡിയോസിന് 100 കോടിയോളം രൂപയാണ് നഷ്ടം. അതിനു പിന്നാലെയാണ് ആമിര്‍ ഖാന്‍ നഷ്ടം സ്വയം ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ ്‌ലാല്‍ സിംഗ് ഛദ്ദ. അദ്വൈത് ചന്ദനാണ് ചിത്രത്തിന്റെ സംവിധാനം. ആമീര്‍ ഖാന് പുറമേ കരീന കപൂര്‍, നാഗ ചൈതന്യ, മോന സിംഗ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ടോം ഹാങ്ക്സ് നായകനായ ഫോറസ്റ്റ് ഗംപ് എന്ന ക്ലാസിക് ചിത്രം ഒരിക്കല്‍ പോലും കാണാത്ത സിനിമാ പ്രേമികള്‍ കുറവായിരിക്കും.