ഫുട്ബോള്‍ ആവേശത്തിനൊപ്പം ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ നാളെ തിയേറ്ററുകളില്‍

ആന്റണി വര്‍ഗീസ് പ്രധാന വേഷത്തിലെത്തുന്ന ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് നാളെ തിയേറ്ററുകളിലെത്തുന്നു. ഫുട്ബോള്‍ ആവേശത്തിനിടയിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നവാഗതനായ നിഖില്‍ പ്രേംരാജ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഫാന്റസി സ്പോര്‍ട്സ് ഡ്രാമ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.…

ആന്റണി വര്‍ഗീസ് പ്രധാന വേഷത്തിലെത്തുന്ന ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് നാളെ തിയേറ്ററുകളിലെത്തുന്നു. ഫുട്ബോള്‍ ആവേശത്തിനിടയിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നവാഗതനായ നിഖില്‍ പ്രേംരാജ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഫാന്റസി സ്പോര്‍ട്സ് ഡ്രാമ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. ഫുട്ബോള്‍ വേള്‍ഡ്കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ത്തരകേരളത്തിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

നവംബര്‍ നാലിന് തിയറ്ററില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീടിത് മാറ്റുക ആയിരുന്നു. നവംബര്‍ 25 മുതല്‍ ചിത്രം തിയറ്ററിലെത്തും. ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ എം വിജയന്‍, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്‌സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി എസ് എന്നിവരാണ് നിര്‍മ്മാണം. സഹ നിര്‍മ്മാണം ഷോണി സ്റ്റിജോ സെബാസ്റ്റ്യന്‍, ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്, സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയ്, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, ജിത്ത് ജോഷി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ, പ്രൊജക്റ്റ് കോഡിനേറ്റര്‍ അനൂട്ടന്‍ വര്‍ഗീസ്, അഡീഷണല്‍ സോംഗ് ഹിഷാം അബ്ദുള്‍ വഹാബ്, സൌണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ഥന്‍, സൌണ്ട് മിക്‌സ് വിഷ്ണു സുജാതന്‍, ഡിഐ കളറിസ്റ്റ് ശ്രിക് വാര്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്.