Film News

ഇവയൊക്കെയാണ് എന്റെ സൗന്ദര്യ രഹസ്യം, ബ്യൂട്ടി ടിപ്സ് പുറത്ത് വിട്ട് ആനി

തൊണ്ണുറൂകളിൽ മലയാള സിനിമയിലെ തിരക്കേറിയ നടിയായിരുന്നു ആനി. മലയാളത്തിലെ എല്ലാം സൂപ്പർ താരങ്ങൾക്കൊപ്പവും ആനി അഭിനയിച്ചിട്ടുണ്ട്. മഴയത്തും മുന്‍പെ, പാര്‍വതി പരിണയം, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, സാക്ഷ്യം, രുദ്രാക്ഷം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമാണ് ആനി കാഴ്ച വെച്ചത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ആനി സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായത്. വിവാഹം കഴിഞ്ഞതോടെ സിനിമയോട് വിട പറഞ്ഞ ആനി ടെലിവിഷന്‍ പരിപാടികളിലൂടെയാണ് തിരിച്ചു വന്നത്. എന്നാല്‍ സൂപ്പർ സ്റ്റാറായ മോഹന്‍ലാലിനൊപ്പം ഒരു സിനിമ പോലും ചെയ്യാന്‍ സാധിക്കാതെ മറ്റെല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച നടിയാണ് ആനിയെന്നത് കൗതുകകരമായ കാര്യമാണ്.

ഇപ്പോഴിതാ മുടിയുടെയും സൗന്ദര്യത്തിന്റെയും രഹസ്യം തുറന്നുപറയുകയാണ് താരം. ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളകു പൊട്ടിച്ചതും ചേര്‍ത്ത് കാച്ചിയെടുക്കുന്ന എണ്ണയായിരുന്നു മുടിയുടെ കരുത്ത്. സ്‌കൂള്‍ കാലം മുതല്‍ ആഴ്ചയില്‍ ഒരു ദിവസം കാച്ചെണ്ണ പുരട്ടി മൃദുവായി തലയോടില്‍ ഒന്നു മസാജ് ചെയ്യും. ഷാംപൂ ഉപയോഗിക്കില്ല. പിന്നീട് ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ചേര്‍ത്ത് മുടി കഴുകും. കോളജ് കാലത്ത് കരിക്കിന്‍ വെള്ളം കൊണ്ടു മുഖം കഴുകിയിരുന്നു. അരിപ്പൊടി കുഴച്ച് പായ്ക്കായി മുഖത്തിടും. രക്തചന്ദനം കല്ലില്‍ തേന്‍ ചേര്‍ത്ത് ഉരച്ചെടുത്ത് മുഖത്തു പുരട്ടുമായിരുന്നു. ഇപ്പോഴും കാച്ചെണ്ണയാണ് തലയില്‍ തേയ്ക്കുന്നത്. നാടന്‍ സൗന്ദര്യപരിചരണമാണ് അന്നും ഇന്നും പിന്തുടരുന്നതെന്നും ആനി പറയുന്നു.

മമ്മൂട്ടിക്കൊപ്പം മഴയെത്തും മുന്‍പേയും, സുരേഷ് ഗോപിയുമായി രുദ്രാക്ഷവും, ജയറാമുമായി പുതുക്കോട്ടയിലെ പുതുമണവാളനും, ദിലീപുമായി ആലഞ്ചേരി തമ്പ്രാക്കളിലും ആനി അഭിനയിച്ചു. മോഹന്‍ലാലിന്‍റെ നായികയായി ആനി അഭിനയിക്കുന്ന ഒരു സിനിമ പ്ലാന്‍ ചെയ്തെങ്കിലും ഷാജി കൈലാസ് ആനിയെ അതിന് മുൻപേ വിവാഹം ചെയ്‌തതോടെ ആനി സിനിമ വിട്ടു.മോഹന്‍ലാലിന് ശോഭനയെപ്പോലെ ഏറ്റവും ഇണങ്ങുന്നതായ ഒരു നായിക മുഖമാണ് ആനിയുടെതെന്ന് ആരാധക‍ർ പറയുന്നു. ആനിയുടെ തിരിച്ചു വരവിനായി ഇന്നും പ്രേക്ഷകര്‍ കാ്ത്തിരിക്കുന്നുണ്ട്, 1996 ജൂണ്‍ ഒന്നിനായിരുന്നു ഷാജി കൈലാസും ആനിയും തമ്മില്‍ വിവാഹിതരാവുന്നത്. നടന്‍ സുരേഷ് ഗോപിയുടെ വീട്ടില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. അരുണാചലം സ്റ്റുഡിയോയില്‍ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്.പിന്നീട് സിനിമയിലൂടെ അടുത്ത് പരിചയപ്പെട്ട ഷാജി കൈലാസും ആനിയും പ്രണയത്തിലായി.

Trending

To Top
Don`t copy text!