ആറാട്ടിന്റെ ലാഭം ഉപയോഗിച്ച് ക്രിസ്റ്റഫര്‍ നിര്‍മ്മിച്ചു!!! ഡിജിറ്റല്‍ സാറ്റലൈറ്റ് പ്രദര്‍ശനത്തിന് വിലക്ക്

മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ സിനിമയുടെ ഡിജിറ്റല്‍ സാറ്റലൈറ്റ് പ്രദര്‍ശനാവകാശത്തിന് വിലക്ക്. എറണാകുളം ജില്ലാ കോടതി ക്രിസ്റ്റഫര്‍ സിനിമയുടെ ഡിജിറ്റല്‍ സാറ്റലൈറ്റ് പ്രദര്‍ശനാവകാശങ്ങള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി. മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രം ആറാട്ടിന്റെ…

മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ സിനിമയുടെ ഡിജിറ്റല്‍ സാറ്റലൈറ്റ് പ്രദര്‍ശനാവകാശത്തിന് വിലക്ക്. എറണാകുളം ജില്ലാ കോടതി ക്രിസ്റ്റഫര്‍ സിനിമയുടെ ഡിജിറ്റല്‍ സാറ്റലൈറ്റ് പ്രദര്‍ശനാവകാശങ്ങള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി. മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രം ആറാട്ടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പത്ത് കോടി രൂപയുടെ തര്‍ക്കത്തെ തുടര്‍ന്നാണ് മമ്മൂട്ടി ചിത്രത്തിനെതിരെ നടപടി.

ആറാട്ടിന്റെ നിര്‍മ്മാണ കമ്പനികള്‍ ആയ ആര്‍ ഡി ഇല്ലുമിനേഷന്‍സ് മാനേജിങ് പാര്‍ട്ണര്‍ ബി ഉണ്ണികൃഷ്ണന്‍ അടക്കം 12 പേരെ എതിര്‍കക്ഷികള്‍ ആക്കി ചിത്രത്തിന്റെ തന്നെ നിര്‍മ്മാണ പങ്കാളിയായ എം പി എം ഗ്രൂപ്പ് ആന്റണി ബിനോയ് ശക്തി പ്രകാശ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

ആറാട്ട് സിനിമയുടെ ലാഭത്തിന്റെ വിഹിതം ഹര്‍ജിക്കാര്‍ക്ക് നല്‍കാതെ എതിര്‍കക്ഷികള്‍ മമ്മൂട്ടി ചിത്രമായ ക്രിസ്റ്റിഫര്‍ സിനിമയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ച് എന്നതാണ് പ്രധാന ആരോപണം.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയ സൂര്യ ടിവി എന്നിവരെ പണം നല്‍കാന്‍ ബാധ്യസ്ഥരായ മൂന്നാം കക്ഷികള്‍ ആക്കിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചിട്ടുളളത്.

ഹര്‍ജി തീര്‍പ്പാക്കും വരെ ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്ന പത്തു കോടി രൂപയ്ക്ക് മൂന്നാം കക്ഷികള്‍ ഈട് നല്‍കണം, അതുവരെ ആര്‍ ഡി കൈമാറരുത് എന്നുമാണ് ജില്ലാ കോടതി ഉത്തരവ്.