ഇനി ഈ ചിരി ഇല്ല, ആരണി മോളുടെ ടിക് ടോക് വിഡിയോകൾ നൊമ്പരമാകുന്നു

സോഷ്യൽ മീഡിയയിൽ തീരാ നൊമ്പരമായി മാറിയിരിക്കുകയാണ് കൊല്ലം സ്വദേശിയായ 9 വയസ്സുകാരി ആരുണി മോൾടെ വേർപാട്. ടിക്‌റ്റോക്കിൽ സജീവ സാനിധ്യമായിരുന്ന ഈ കൊച്ചു മിടുക്കി. മനോഹരമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ അരുണിമോൾ സൈബർ…

സോഷ്യൽ മീഡിയയിൽ തീരാ നൊമ്പരമായി മാറിയിരിക്കുകയാണ് കൊല്ലം സ്വദേശിയായ 9 വയസ്സുകാരി ആരുണി മോൾടെ വേർപാട്. ടിക്‌റ്റോക്കിൽ സജീവ സാനിധ്യമായിരുന്ന ഈ കൊച്ചു മിടുക്കി. മനോഹരമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ അരുണിമോൾ സൈബർ ലോകത്ത് സുപരിചിതയാണ്. കണ്ട് കൊതിതീരും മുമ്പെയാണ് അരുണിമോൾ എല്ലാരേയും വിട്ടുപോയത്.
കേരളത്തിന്റെ വിവിധ ഭാഗത്തുനിന്നും വിദേശത്തു നിന്നുമൊക്ക അനേകം പേരാണ് കുട്ടിയുടെ വേർപാടിൽ ദുഃഖമറിയിച്ച് രംഗത്ത് വന്നത്. ഒപ്പം ടിക്‌റ്റോക് വിഡിയോകൾ ഷെയർ ചെയ്തിട്ടുമുണ്ട്. പനി ഉണ്ടായപ്പോൾ തലച്ചോറിൽ ഉണ്ടായ അണുബാധയെ തുടർന്നാണ് ആറുനിമോൾടെ മരണം. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടെ പണിയും തലവേദനയും അനുഭവപ്പെട്ടു. തുടർന്ന് തിങ്കളാഴ്ച്ച പുലർച്ചെ ആരുണിയെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ S A T ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച്ച രാവിലെ 8 മണിയോടെ ആയിരുന്നു മരണം.
കണ്ണനല്ലൂർ ചേരിക്കോണം രമ്യയിൽ പരേതനായ സനോജ് സോമരാജിന്റെയും അശ്വതി സനോജിന്റെയും ആരുണി എസ് കുറുപ്പ്. എഴുകോൺ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 1 വർഷം മുൻമ്പാണ് അരുണിയുടെ അച്ഛൻ സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടത്. ഭർത്താവിന്റെ മരണ വേദന മാറും മുൻപാണ് പൊന്നുമോളെ വിധി തട്ടിയെടുത്തത്