റോബിനെ നോക്കിയിരുന്ന ആ പെണ്‍കുട്ടിയാര്? ദില്‍ഷയെ ഒഴിവാക്കി അവളെ കെട്ടുമോ; ആകാംക്ഷ വിടാതെ ആരാധകര്‍

ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു മലയാളം ബിഗ് ബോസിന്റെ നാലാം സീസണ്‍. ബിഗ് ബോസില്‍ നിന്നും നിന്നും പുറത്തിറങ്ങിയ ശേഷവും മത്സരാര്‍ത്ഥികളെല്ലാം അഭിമുഖങ്ങളും ഉദ്ഘാടനുവുമായി തിരക്കിലാണ്. ആ കൂട്ടത്തില്‍ ഏറ്റവും തിരക്കുള്ള താരം ഡോക്ടര്‍ റോബിനാണ്.…

ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു മലയാളം ബിഗ് ബോസിന്റെ നാലാം സീസണ്‍. ബിഗ് ബോസില്‍ നിന്നും നിന്നും പുറത്തിറങ്ങിയ ശേഷവും മത്സരാര്‍ത്ഥികളെല്ലാം അഭിമുഖങ്ങളും ഉദ്ഘാടനുവുമായി തിരക്കിലാണ്. ആ കൂട്ടത്തില്‍ ഏറ്റവും തിരക്കുള്ള താരം ഡോക്ടര്‍ റോബിനാണ്. റോബിന്റെ എല്ലാ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യുന്നുണ്ട്. റോബിന്റെ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. കാരണം മറ്റൊന്നുമല്ല, അഭിമുഖം ചെയ്യാന്‍ വന്ന പെണ്‍കുട്ടി തന്നെയാണ് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. കണ്ണിമ വെട്ടാതെ റോബിനെ തന്നെ നോക്കിയിരുന്ന ആ അവതാരകയെ വിടാതെ പിന്തുടര്‍ന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ആരതി എന്നു പേരുള്ള അവതാരകക്ക് പിറകെയാണിപ്പോള്‍ റോബിന്‍ ആരാധകര്‍.

തുടക്കം മുതലേ ചോദ്യങ്ങള്‍ ഒന്നും ചോദക്കാതെ റോബിനെ തന്നെ നോക്കിയിരിയ്ക്കുകയായിരുന്നു ആരതി. ബിഗ്ഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ പൂര്‍ണമായും കണ്ടില്ലെങ്കിലും റോബിന്‍ വന്ന ഭാഗങ്ങള്‍ എല്ലാം കണ്ടിട്ടുണ്ട് എന്നും അഭിമുഖത്തിനിടെ ആരതി പറഞ്ഞിരുന്നു. ഇവള്‍ക്ക് റോബിനെ കണ്ടാല്‍ ഉള്ളിലൊരു പരവേശം ആണ് എന്ന് സഹ അവതാരകനും പറഞ്ഞിരുന്നു. ഇന്റര്‍വ്യൂവിന് ശേഷം റോബിന്‍ ആരതിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ആരാധകര്‍ ആരതിയെ തേടിയിറങ്ങിയത്.

കോയമ്പത്തൂരില്‍ നിന്നും ബി.എസ്.സി ഫാഷന്‍ ടെക്നോളജി പൂര്‍ത്തിയാക്കിയ ആരതി ഒരു ഡിസൈനറാണ്. കൂടാതെ ഒരു യുവസംരംഭകയുമാണ്. പൊഡീസ് എന്ന ബൊടിക്യു സ്വന്തമായി നടത്തുന്ന ആരതി, ബിസിനസ്സിനൊപ്പം അഭിനയ ലോകത്തും സജീവമാണ്. തെലുങ്കില്‍ രണ്ട് സിനിമകളില്‍ ആരതി അഭിനയിച്ചിട്ടുണ്ട്. തമിഴിലാണ് പുതിയ ചിത്രം. വിവിധ മേഖലകളില്‍ എല്ലാം കഴിവ് തെളിയിച്ച ഈ 22കാരി സുന്ദരിയായിരിക്കുമോ ഇനി ഡോക്ടറുടെ ഭാവി വധു എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ദില്‍ഷയെ വെട്ടി ആരതിയെ കെട്ടും എന്ന് പറയുന്നരും ഞങ്ങളുടെ ഡോക്ടര്‍ക്ക് ആരതി മതി എന്ന് പറയുന്നവരുമാണ് അധികവും.