കണക്കുകളിലെല്ലാം പൊരുത്തക്കേട്, പുലിവാല് പിടിച്ച് ആന്റണി പെരുമ്പാവൂര്‍

മരയ്ക്കാര്‍ ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കെ പുലിവാല് പിടിച്ച് ആന്റണി പെരുമ്പാവൂര്‍. ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി.

ഇപ്പോഴിതാ ഇതിന്റെ പശ്ചാത്തലത്തില്‍ ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരോട് ഹാജരാകന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കെയാണ് ആന്റണി പെരുമ്പാവൂരിനോട് ആദായ നികുതി വകുപ്പ് ഹാജരാകാന്‍ പറഞ്ഞിരിക്കുന്നത്.


ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ് നടന്നത്. ലിസ്റ്റിന് സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലീം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടന്നത്.ആദായനികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗം നടത്തിയ റെയ്ഡില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിച്ചത്.

Geethu