അനുരാജ് മനോഹറിന്റ ത്രില്ലർ ഇഷ്‌ക് തമിഴിൽ ‘ആസൈ’

സംവിധായകൻ അനുരാജ് മനോഹറിന്റെ ആദ്യ ചിത്രമായിരുന്നു ഇഷ്‌ക്.ഷെയിൻ നിഗം നായകനായി എത്തിയ ചിത്രം സൂപ്പർ ഹിറ്റയായിരുന്നു.ചിത്രത്തിന്റെ തമിഴ് റീമോയ്ക്ക് പതിപ്പിന് പേരിട്ടിരിക്കുകയാണ് ‘ആസൈ’. കതിറും ദിവ്യഭാരതിയുമാണ് ചിത്രത്തിൽ പ്രധാനകാഥാപാത്രങ്ങളായി എത്തുന്നു.

ശിവ മോഹയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായകൻ കതിറിന്റെ പിറന്നാൾ ദിനത്തിൽ നടി കീർത്തി സുരേഷാണ് ചിത്രത്തിന്റെ
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.ചിത്രത്തിൽ ലിംഗയും പൂർണയുമാണ് മറ്റ് പ്രധാനകാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ റിലീസിനായുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

ത്രില്ലറായിരുന്ന ഇഷ്‌ക് മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമയായിരുന്നു. ചിത്രം പറയുന്നത് സദാചാരപോലീസിങ്ങിനെതിരെയുള്ള പ്രമേയമായിരുന്നു, നിലവിവെ സാമൂഹ്യസ്ഥിതികളുമായി ഏറെ ബന്ധമുണ്ടായിരുന്നു ചിത്രത്തിന്. ലിയോണലിഷോയും ഷൈൻടോംചാക്കോയും തകർത്തഭിനയിച്ച ചിത്രം കൂടിയാണ് ഇഷ്‌ക്. തമിഴിൽ എത്തുമ്പോൾ ചിത്രം എങ്ങനെയായിരിക്കും എന്ന കാത്തിരിപ്പിലാണ് ആരാധകർ

Previous articleഇവര്‍ ശരിക്കും കലിപ്പനും കാന്താരിയും ആണോ…? ആരതിയുടെ കാര്യം പോക്കാണ്..!?
Next articleഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂക്ക പങ്കുവെച്ച ആ സന്തോഷവാര്‍ത്ത ഇതാ…!