സിനിമയിലെ റൊമാന്റിക് താരം അബ്ബാസ് ഇന്ന് ബൈക്ക് മെക്കാനിക്ക്!

ഒരുകാലത്ത് തമിഴ് സിനിമകളിൽ നിറഞ്ഞുനിന്ന താരമാണ് അബ്ബാസ്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ അവസരം ലഭിച്ചതോട് കൂടി അബ്ബാസ് ജനങ്ങളുടെ മനസ്സിൽ വളരെ പെട്ടന്ന് തന്നെ സ്ഥാനം നേടുകയും ചെയ്തു. ഇന്നും അബ്ബാസിനെ ഓർക്കുമ്പോൾ…

abbas current life

ഒരുകാലത്ത് തമിഴ് സിനിമകളിൽ നിറഞ്ഞുനിന്ന താരമാണ് അബ്ബാസ്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ അവസരം ലഭിച്ചതോട് കൂടി അബ്ബാസ് ജനങ്ങളുടെ മനസ്സിൽ വളരെ പെട്ടന്ന് തന്നെ സ്ഥാനം നേടുകയും ചെയ്തു. ഇന്നും അബ്ബാസിനെ ഓർക്കുമ്പോൾ പ്രേഷകരുടെ മനസ്സിലേക്ക് ഓടിവരുന്നത് അബ്ബാസിന്റെ റൊമാന്റിക് ചിത്രങ്ങൾ ആണ്. സൂപ്പർസ്റ്റാർ പദവിയിലേക്ക് പൊയ്ക്കൊണ്ടിരിക്കെയാണ് അബ്ബാസ് പതിയെ സിനിമയിൽ നിന്ന് അപ്രത്യക്ഷം ആകുന്നത്. അത്രയും കാലം പ്രേക്ഷകരെ ആസ്വദിപ്പിച്ച താരം പിന്നീട് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഇത്രയും കാലയളവിനുള്ളിൽ അബ്ബാസ് എവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്നോ ഉള്ള വാർത്തകൾ ഒന്നും പുറത്ത് വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ കഴിഞ്ഞ കാല ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് അബ്ബാസ്.

Abbas
Abbas

സിനിമയിൽ നിന്നും വിട്ട് നിന്ന താൻ ന്യൂസിലാൻഡിൽ പോയാണ് ജോലി ചെയ്തിരുന്നതെന്നാണ് അബ്ബാസ് പറയുന്നത്. കാരണം ഇന്ത്യയിൽ ഒരു താരം സിനിമയിൽ നിന്ന് ഇടവേള എടുത്താലും അയാൾ എന്ത് ചെയ്യുന്നു എവിടെ പോകുന്നുവെന്നൊക്കെ നോക്കാൻ ഒരുപാട് പേര് കാണും. എന്നാൽ ന്യൂസിലാൻഡിൽ അതൊക്കെ നോക്കാൻ ആരുമില്ല എന്നും എല്ലാവര്ക്കും അവരവരുടെ കാര്യങ്ങളിൽ തിരക്കിൽ ആണെന്നും താരം പറഞ്ഞു. ന്യൂസിലാൻഡിൽ പെട്രോൾ പമ്പിൽ ജോലി നോക്കിയിട്ടുണ്ട്. ബൈക് മെക്കാനിക്കായി ജോലി നോക്കി, കൺസ്ട്രക്ഷൻ സൈറ്റിലും ജോലി ചെയ്തിരുന്നു.

Abbas Image
Abbas Image

വ്യക്തി ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് പറഞ്ഞപ്പോൾ ആണ് അബ്ബാസ് തന്റെ കഴിഞ്ഞ കാല ജീവിതത്തെ കുറിച്ചും പറഞ്ഞത്. ആത്മഹത്യ ചെയ്യണം എന്ന ചിന്ത വരെ തനിക്ക് ഉണ്ടായിരുന്നു. ഇത്തരത്തിൽ ആത്മഹത്യ പ്രേരണയുള്ള കുട്ടികളെ അതിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി താൻ ഓസ്‌ട്രേലിയയിൽ പോയി പബ്ലിക് സ്പീക്കിങ്ങിൽ സെർട്ടിഫിക്കേഷൻ കോഴ്സ് ചെയ്തുവെന്നും അത് തനിക്കും ഒരുപാട് ഗുണം ചെയ്തുവെന്നും അബ്ബാസ് പറഞ്ഞു.