‘ലാലേട്ടന്റെ സിനിമ വരെ മൂന്നാം ദിനം വരെ കാണാന്‍ ആളില്ലാത്ത അവസ്ഥ’

ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ എലോണ്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പേര് ആറം പറ്റിയത് പോലെ കാണാന്‍ വന്നത് ഞാന്‍…

ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ എലോണ്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പേര് ആറം പറ്റിയത് പോലെ കാണാന്‍ വന്നത് ഞാന്‍ മാത്രം ആയിരുന്നുവെന്ന് അബ്ദു അത്തോളി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Alone
പേര് ആറം പറ്റിയത് പോലെ കാണാന്‍ വന്നത് ഞാന്‍ മാത്രം ആയതിനാല്‍ ബാലുശ്ശേരി സന്ധ്യ 10.30 ഷോ ക്യാന്‍സല്‍.
എന്തായാലും പടം കാണാന്‍ വന്നതല്ലേ എന്നോര്‍ത്തു നേരെ താമരശ്ശേരി സിറ്റി mall ലേക്ക് വിട്ടു 11.00 മണിയുടെ ഷോ .
അവിടേം ഷോ ക്യാന്‍സല്‍ ????
പെട്രോള്‍ പൈസ പോയത് മിച്ചം .
ലാലേട്ടന്റെ സിനിമ വരെ മൂന്നാം ദിനം വരെ കാണാന്‍ ആളില്ലാത്ത അവസ്ഥയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഒടിടിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണുള്ളത്. എന്നാല്‍ ശബ്ദമായി മറ്റ് താരങ്ങളും ഇതിലുണ്ട്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, മല്ലിക സുകുമാരന്‍ തുടങ്ങിയവരുടെ ശബ്ദങ്ങള്‍ കേള്‍ക്കാം.

മോഹന്‍ലാലും ഷാജികൈലാസും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങള്‍ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 30ാമത് ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും – മോഹന്‍ലാലും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു.