‘പത്തൊന്‍പതാം നൂറ്റാണ്ട് പൃഥിയൊ ടോവിയോ ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടി റീച്ച് കിട്ടിയേനെ’

സിജു വില്‍സണ്‍ പ്രധാന വേഷത്തിലെത്തിയ വിനയന്‍ സംവിധാനം ചെയ്ത ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് അഭയ് ചാക്കോ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.…

സിജു വില്‍സണ്‍ പ്രധാന വേഷത്തിലെത്തിയ വിനയന്‍ സംവിധാനം ചെയ്ത ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് അഭയ് ചാക്കോ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

മലയാളം ഫിലിം ഇന്‍ഡസ്ട്രി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മറ്റ് ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് കിട്ടുന്ന വലിയ ബഡ്ജറ്റ് എന്ന ലക്ഷ്വറിയോ പ്രതിബാദ്ധനരായ ടെക്‌നീഷ്യന്‍സിന്റെ കുറവോ അല്ലെന്നാണ് അഭയ് പോസ്റ്റില്‍ കുറിക്കുന്നത്.

പശ്ചാത്തല സംഗീത കഴിഞ്ഞാല്‍ നാലാളെ തീയേറ്ററിലേക്ക് കയറ്റാന്‍ പാങ്ങുള്ള യൂത്തന്മാര്‍ നിലവില്‍ ഇന്നത്തെ തലമുറയില്‍ ഇല്ലെന്നത് മാത്രമാണെന്നും ഇയാള്‍ കുറിക്കുന്നു.

തെലുങ്കില്‍ ഒരു RRR ആരെ വെച്ച് വേണമെങ്കിലും രാജമൗലിക്ക് എടുക്കാം. തമിഴില്‍ രജനിയെ തന്നെ അടുത്ത തലമുറ മറികടന്നു കഴിഞ്ഞു. ഇവിടെ അഭിമാനത്തോടെ നമുക്ക് പറയാമെങ്കിലും, മമ്മൂട്ടി – മോഹന്‍ലാല്‍ യുഗം കഴിഞ്ഞാല്‍ ഇനീഷ്യല്‍ ഉറപ്പിക്കാന്‍ പൊന്ന, വലിയ ഫാന്‍ ഫോളോയിങ് ഉള്ള ഒരേയൊരു യൂത്ത് ആക്ടര്‍ ഡിക്യൂ മാത്രമാണ്.
പത്തൊന്‍പതാം നൂറ്റാണ്ട് പൃഥിയൊ ടോവിയോ ചെയ്തിരുന്നെങ്കില്‍ നന്നായേനെ എന്നല്ല, കുറച്ചുകൂടി റീച്ച് കിട്ടിയേനെ എന്ന് തോന്നി. സിജു തന്റെ റോള്‍ നന്നായി ചെയ്‌തെങ്കിലും അത്ര പരിചയക്കാരന്‍ അല്ലാത്തൊരാള്‍ ‘മാസ്’ കാണിക്കുമ്പോള്‍ തിയേറ്ററില്‍ വേണ്ടത്ര ഇംപാക്ട് കിട്ടുന്നുണ്ടായില്ല..!

സീന്‍സില്‍ എലവേറ്റ് ചെയ്യണ്ട ബിജിഎമ്മിന്റെ സഹായവും പുതിയ നായകന് കിട്ടിയില്ല..!??
കാസ്റ്റ്, ഡയലോഗ് ഡെലിവറി, ഡ്യൂറേഷന്‍ പോലുള്ള പോലുള്ള ചില്ലറ പ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ തീര്‍ച്ചയായും തിയേറ്റര്‍ വാച്ച് അര്‍ഹിക്കുന്ന സിനിമ തന്നെയാണ് പത്തൊന്‍പതാം നൂറ്റാണ്ടെന്നും പറഞ്ഞാണ് ഇയാള്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.