നീ എന്നെ നിയന്ത്രിക്കാൻ വരേണ്ട, നെഗറ്റിവ് കമന്റുകളെ കുറിച്ച് അഭയ

ആലാപന രംഗത്തു മികച്ച ഗായിക ആയ അഭയ ഹിരൺമയി ഇപ്പോൾ തനിക്കു എത്തുന്ന നെഗറ്റിവ് കമെന്റുകളെ കുറിച്ച് തുറന്നു പറയുകയാണ്. അവർ അയയ്ക്കുന്ന നെഗറ്റീവ് കമെന്റുകളും, തെറിവിളികളും  കുറച്ചു കഴിയുമ്പോൾ  അവർ തന്നെ നിർത്തിക്കൊള്ളും. …

ആലാപന രംഗത്തു മികച്ച ഗായിക ആയ അഭയ ഹിരൺമയി ഇപ്പോൾ തനിക്കു എത്തുന്ന നെഗറ്റിവ് കമെന്റുകളെ കുറിച്ച് തുറന്നു പറയുകയാണ്. അവർ അയയ്ക്കുന്ന നെഗറ്റീവ് കമെന്റുകളും, തെറിവിളികളും  കുറച്ചു കഴിയുമ്പോൾ  അവർ തന്നെ നിർത്തിക്കൊള്ളും.  ഞാൻ ഇടുന്ന ഡ്രെസ് കാണുമ്പോൾ  മുത്തച്ഛൻ ആണ് ചോദിക്കുന്നതെങ്കിൽ ഞാൻ പറയും ഇപ്പോൾ എന്തായാലും ഞാൻ ഇതിട്ടു ഇനിയിപ്പോൾ ഇതങ്ങു ഇട്ടുകൊണ്ട് പോകാം എന്ന്

അതെ സമയം ഒരു ചെറുപ്പക്കാരൻ ആണ് ആ ചോദ്യം ചോദിക്കുന്നതെങ്കിൽ ഉടൻ ഞാൻ പറയും ഈ ലോകം മാറി നിങ്ങളും അതിനൊത്തു മാറൂ എന്ന്. അതുപോലെ നീ എന്നെ നിയന്ത്രിക്കാൻ വരണ്ട. നിന്റെ കാര്യത്തിൽ ആരും ഇടപെടുന്നില്ലല്ലോ അതുപോലെ നീയും ചെയ്യുക. തന്റെ  വസ്ത്ര ധാരണത്തിന്റെ പേരിൽ വന്ന കമെന്റുകളെ കുറിച്ച് അഭയ പറയുന്നു, ചിലപ്പോൾ അവർക്ക് എന്റെ വസ്ത്രം ധരിക്കാൻ കഴിയാത്തത്കൊണ്ടായിരിക്കും അവർ ഈ കമന്റുകൾ പ്രയോഗിക്കുന്നത്.

തന്നെ വിമർശനങ്ങൾ ഒരിക്കലും തളർത്തത്തില്, തന്റെ സുഹൃത്തുക്കളും, ബന്ധുക്കളും തന്നോടൊപ്പം എന്നും ഉണ്ട്, അതുപോലെയാണ് എന്റെ സംഗീതവും. താൻ ഇനിയും അഭിനയിക്കാൻ ആരെങ്കിലും വിളിച്ചാൽ താൻ അഭിനയിച്ചിരിക്കും എന്നും അഭയ പറയുന്നു. 24  നെ നൽകിയ അഭിമുഖ്ത്തിൽ ആണ് അഭയ ഈ കാര്യങ്ങൾ തുറന്നു പറയുന്നത്.