‘നിങ്ങള്‍ എപ്പോഴും കുടുംബത്തിന് അഭിമാനമാണ് മാമാ…’ കുറിപ്പുമായി അഭയ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അഭയ ഹിരണ്‍മയി. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ കൊച്ചു പ്രേമന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയതിനാണ് നടന്‍…

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അഭയ ഹിരണ്‍മയി. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ കൊച്ചു പ്രേമന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയതിനാണ് നടന്‍ കൊച്ചുപ്രേമനെ അഭിനന്ദിച്ച് താരം രംഗത്തെത്തിയത്. അഭയയുടെ അമ്മാവനാണ് നടന്‍.

 

View this post on Instagram

 

A post shared by Abhayaa Hiranmayi (@abhayahiranmayi)

‘കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കരസ്ഥമാക്കിയ മാമനു ആശംസകള്‍. താങ്കള്‍ കുടുംബത്തിന്റെ അഭിമാനമാണ്. ഞാന്‍ എന്നു നിങ്ങളുടെ പ്രകടനങ്ങളെ ആരാധിക്കുന്ന ഒരാളാണ്’ ഇതായിരുന്നു അഭയയുടെ കുറിപ്പ്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായെത്തിയത്.

അതേസമയം കൃഷാന്ത് നിര്‍മിച്ച് സംവിധാനം ചെയ്ത ആവാസവ്യൂഹം, 2021 ലെ മികച്ച സിനിമയ്ക്കുള്ള 45-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി കൃഷാന്തിന്. മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് മികച്ച സംവിധായകന്‍ (ചിത്രം:നായാട്ട്). കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായി. ദുര്‍ഗകൃഷ്ണയാണ് (ചിത്രം: ഉടല്‍) മികച്ച നടി.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്, ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ. ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രഫ. വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ജോഷിക്ക്. വര്‍ഷങ്ങളായി അഭിനയമികവുകൊണ്ട് മലയാളി പ്രേക്ഷകരെ ആരാധകരാക്കി നിര്‍ത്തുന്ന, അനനുകരണീയ അഭിനയശൈലിയുടെ ഉടമ സുരേഷ് ഗോപിക്കാണ് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ്.