ആണ്‍സുഹൃത്തുക്കളെ ചേര്‍ത്തുവെച്ചുള്ള അപവാദങ്ങള്‍, സത്യാവസ്ഥ തുറന്ന് പറഞ്ഞ് അഭയ ഹിരണ്‍മയി!!

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പ്രണയത്തിലണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ തനിക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി അഭയ ഹിരണ്‍മയി രംഗത്ത് എത്തി. ഗോപിസുന്ദറുമായി വര്‍ഷങ്ങളോളും ലിവിംഗ്…

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പ്രണയത്തിലണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ തനിക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി അഭയ ഹിരണ്‍മയി രംഗത്ത് എത്തി. ഗോപിസുന്ദറുമായി വര്‍ഷങ്ങളോളും ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു അഭയ. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗോപിസുന്ദര്‍ ഗായിക അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്ത് വിട്ടത്.

ഇതിന് പിന്നാലെയാണ് എല്ലാവരും ചോദ്യങ്ങളുമായി അഭയയുടെ പ്രൊഫൈലില്‍ കയറി മേഞ്ഞത്. രൂക്ഷമായ സൈബര്‍ ആക്രമണമാണ് അഭയയ്ക്ക് എതിരെ നടക്കുന്നത്. അതില്‍ തന്റെ ആണ്‍ സുഹൃത്തുക്കളെ കൂടി വലിച്ചിഴക്കരുത് എന്ന് പറഞ്ഞുകൊണ്ട് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് താരം . ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ പോസ്റ്റിലാണ് താരം ഇതേ കുറിച്ച് പ്രതികരിച്ചത്.


തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും ദയവായി സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത് എന്നും അപവാദങ്ങള്‍ പ്രചരിപ്പിക്കരുത് എന്നും താരം കുറിയ്ക്കുന്നു. എനിക്ക് ഒരു ഉപകാരം ചെയ്യുമോ എന്ന് ചോദിച്ചുകൊണ്ടാണ് താരം ഇതേ കുറിച്ച് പോസ്റ്റ് പങ്കുവെച്ചത്. ആണ്‍സുഹൃത്തുക്കള്‍ തന്റെ കാമുകന്‍മാരാണെന്ന് പറഞ്ഞ് അസംബന്ധം പറയുന്നതും ഗോസിപ്പ് ഇറക്കുന്നതും ദയവായി നിര്‍ത്തുമോ എന്നാണ് താരം ചോദിക്കുന്നത്.

അവര്‍ക്കും ഭാര്യയും കുട്ടികളും പ്രായമായവരും അടങ്ങുന്ന ഒരു കുടുംബമുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം. അവര്‍ ‘പുരുഷന്‍മാര്‍’ ആയ എന്റെ കൂട്ടുകാരന്‍ ആയതിനാല്‍ ഒരു പബ്ലിക് ഡൊമെയ്‌നില്‍ ട്രോളുന്നതിന്റെ ബുദ്ധിമുട്ട് സഹിക്കേണ്ടതില്ലെന്നും ഇത് തികച്ചും ക്രൂരമാണെന്നും അഭയ കുറിയ്ക്കുന്നു.

അതേസമയം, ഒരു മാധ്യമത്തിനും ഞാന്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ലെന്നും അത്തരം വാര്‍ത്തകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും തന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് എല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ ആണെന്നും അഭയ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.