ചില ഫോട്ടോസ് പങ്കുവെയ്ക്കുമ്പോൾ മാധവിക്കുട്ടി പോലെയുണ്ടെന്ന് പറയാറുണ്ട് അഭയ ഹിരൺമയി

ഗായിക അഭയ ഹിരൺമയിയെ അറിയാത്തവർ ആരും തന്നെ ഉണ്ടാവില്ല.സംഗീത സംവിധായകൻ ഗോപിസുന്ദറുമായി ലിവിങ് ടുഗേതറിലായിരുന്നുഅഭയ ഹിരൺമയി. ഏതാണ്ട് പത്ത് വർഷത്തോളം ഒരുമിച്ച കഴിഞ്ഞ ഇവരുവരും അടുത്തിലെയാണ് പിരിഞ്ഞത്. അഭയയ്ക്ക് എഴുത്തുകാരി മാധവുക്കുട്ടിയോട് കടുത്ത ആരധനയാണ്.

താൻ ചില ഫോട്ടോസ് പങ്കുവെയ്ക്കുമ്പോൾ മാധവുക്കുട്ടി പോലെയുണ്ടെന്ന് ചിലർ പറയാറുണ്ട്. അത് കോൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും അഭയ പറയുന്നു. മാധവുക്കുട്ടിയെ പോലെ മറ്റൊരു തരത്തിൽ താനും തീയാണെന്നും അവർ അഭിപ്രായപ്പെട്ടു. തന്റെ അഭിപ്രായത്തിൽ കേരളത്തിൽ വച്ച് ഏറ്റവുംശക്തയായ സ്ത്രീ മാധവിക്കുട്ടിയാണ്.മാധവിക്കുട്ടിയ്ക്ക് പകരക്കാരില്ല.അവർ ജീവിച്ചത് പോലെ,എഴുതിയതും പോരാടിയതും പോലെ മറ്റൊരു സ്ത്രിയും ഒരു കാലത്തും ഇവിടെ ജീവിച്ചിട്ടില്ല.

മാധവിക്കുട്ടി സ്‌നേഹത്തെ കുറിച്ച് പറഞ്ഞത് പോലെ മറ്റാരും ഇതുവരെ പറഞ്ഞിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്.മാധവിക്കുട്ടി ജീവിച്ചപോലെ പശ്ചാത്താപങ്ങളില്ലാത്ത ജീവിതമാണ് തന്റെയെന്നും. താൻ എന്ത് തീരുമാനമെടുത്താലും അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം ആർക്കും നൽകാറില്ല എന്നും അഭയ ഹിരൺമയി പറഞ്ഞു.

 

Aiswarya Aishu