‘പ്രണയമേ, നീ എന്റെ വായിലെ ഉമിനീര്‍ ആകുക, വിയര്‍പ്പായും രക്തമായും മാറുക’- അഭയ ഹിരണ്‍മയി

ഗായിക അഭയ ഹിരണ്‍മയി, വളരെ കുറച്ച് പാട്ടുകളേ പാടിയിട്ടുള്ളൂ എങ്കിലും ആരാധകരേറെയുള്ള ഗായികയാണ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ് അഭയയെ മലയാള പിന്നണി ഗാന ലോകത്തേക്ക് കൈപിടിച്ച് എത്തിച്ചത്. പിന്നീട് പതിനാല് വര്‍ഷം ഗോപി…

ഗായിക അഭയ ഹിരണ്‍മയി, വളരെ കുറച്ച് പാട്ടുകളേ പാടിയിട്ടുള്ളൂ എങ്കിലും ആരാധകരേറെയുള്ള ഗായികയാണ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ് അഭയയെ മലയാള പിന്നണി ഗാന ലോകത്തേക്ക് കൈപിടിച്ച് എത്തിച്ചത്. പിന്നീട് പതിനാല് വര്‍ഷം ഗോപി സുന്ദറുമായി ലീവ് ഇന്‍ റിലേഷനില്‍ ആയിരുന്നു അഭയ. അടുത്തിടെയാണ് ഇവരുവരും വേര്‍പിരിഞ്ഞത്. ഇതോടെയാണ് അഭയ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

ഇപ്പോഴിതാ അഭയയുടെ പുതിയ പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
പുതിയ ചിത്രവും പങ്കുവച്ചാണ് അഭയയുടെ കുറിപ്പ്. ക്ഷേത്ര ദര്‍ശനത്തിനിടെ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളാണ് അഭയ പോസ്റ്റ് ചെയ്തത്. ‘പ്രണയമേ, നീ എന്റെ വായിലെ ഉമിനീര്‍ ആകുക. തൊണ്ടക്കുഴിയിലൂടെ അരിച്ചിറങ്ങി എന്റെ ശരീരത്തിലേക്കു പടരുക. വിയര്‍പ്പായും രക്തമായും മാറുക’ എന്നാണ് ചിത്രത്തിനൊപ്പം അഭയ കുറിച്ചത്. അമ്പലത്തില്‍ നിന്നെടുത്ത ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായിട്ടാണ് അഭയ ഇങ്ങനെ കുറിച്ചത്.

അഭയയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഗായികയുടെ പുതിയ ലുക്കും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സാരി ധരിച്ച് നാടന്‍ ലുക്കിലാണ് ഗായിക ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മാധവിക്കുട്ടിയെപ്പോലെ തോന്നുന്നുവെന്നാണ് ചിത്രത്തിനു നടി ഭാമ കമന്റ് ചെയ്തിരിക്കുന്നത്.

‘ഇനിയും വേണോ… അമ്മാതിരിയുള്ള… പ്രണയം’ എന്നായിരുന്നു ചിത്രത്തിന് മറ്റൊരാളുടെ കമന്റ്. ‘പ്രണയം ഒരാളോട് എന്നില്ല. എല്ലാത്തിനേം പ്രണയിക്കാം എങ്ങനെ വേണമെങ്കിലും’ എന്നാണ് അഭയ അതിന് മറുപടി നല്‍കിയത്. നിരവധി പേരാണ് അഭയയുടെ മറുപടിയ്ക്ക് കൈയ്യടിക്കുന്നത്.

അടുത്തിടെ അഭയ എംജി ശ്രീകുമാര്‍ അവതാരകനായ പരിപാടിയില്‍ അതിഥിയായെത്തി പുതിയ ജീവിതത്തിലെ സന്തോഷങ്ങള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴത്തെ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണെന്നും തന്റെ കരിയറിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും അഭയ പറഞ്ഞു.