Home Film News ആദ്യത്തേത് ജീവിതത്തിലെ വലിയ പരാജയം!! വീണ്ടും നിറഞ്ഞ ചിരിയോടെ അഭയ ഹിരണ്‍മയി

ആദ്യത്തേത് ജീവിതത്തിലെ വലിയ പരാജയം!! വീണ്ടും നിറഞ്ഞ ചിരിയോടെ അഭയ ഹിരണ്‍മയി

വ്യത്യസ്ത സ്വരമാധുരി കൊണ്ട് മലയാളി ഹൃദയത്തോട് ചേര്‍ത്ത ഗായികയാണ് അഭയ ഹിരണ്‍മയി. ജീവിതത്തില്‍ പല പരീക്ഷണങ്ങളും കടന്നുപോയപ്പോഴും കരിയറില്‍ തളരാതെ മുന്നോട്ട് തന്നെയാണ് അഭയ ചുവടുവച്ചത്. അതിന് ആരാധകര്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

അഭയയുടെ ജീവിതം പലപ്പോഴും ഗോസിപ്പുകളില്‍ നിറഞ്ഞിരുന്നു. ഗോപി സുന്ദറുമായി ഏറെ നാള്‍ ലിവിങ് ടുഗെര്‍ ബന്ധത്തിലായിരുന്നു അഭയ. കഴിഞ്ഞ വര്‍ഷമാണ് ഗോപി സുന്ദര്‍ അഭയയെ വിട്ട് അമൃത സുരേഷിനൊപ്പം ജീവിതം ആരംഭിച്ചത്.

ഇതുവരെയും ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞതിനെ കുറിച്ച് അഭയ ഒന്നുംപറഞ്ഞിട്ടില്ല. ഗോപിയെയോ ഒന്നും മോശമാക്കിയിട്ടില്ല. ഇപ്പോഴത്തെ ജീവിതം ആസ്വദിക്കുകയാണ് എന്നു മാത്രമാണ് താരം പറയാറുള്ളത്. പാട്ടിലേക്ക് കൊണ്ടുവന്നതും കരിയര്‍ തന്നതും ഗോപിയാണെന്നും നല്ല ഫ്രണ്ട്‌ലിയായിട്ട് മാത്രേ അഭയ പറയാറുള്ളൂ.

ഇപ്പോഴിതാ അഭയ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. മൂക്ക് കുത്തുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. ഇത് രണ്ടാം തവണയാണ് മൂക്ക് കുത്തുന്നതെന്നും ആദ്യത്തേത് ജീവിതത്തിലെ തന്നെ വലിയ പരാജയമായിരുന്നുവെന്നും അഭയ പറയുന്നു. എറണാകുളത്തെ നേറ്റീവ് ഇങ്ക്‌ബ്ലോട്ട് ടാറ്റൂസില്‍ നിന്നാണ് അഭയ മൂക്ക് കുത്തിയത്. മൂക്കിന്റെ ഇരുവശവും കുത്തി അഭയ മൂക്കുത്തിയണിഞ്ഞിട്ടുണ്ട്. ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തമെന്നാണ് അഭയ പറയുന്നത്.

‘ഇത് രണ്ടാം തവണയാണ് ഞാന്‍ എന്റെ മൂക്കിന്റെ വലതു വശം കുത്തുന്നത്. രണ്ട് വര്‍ഷം മുന്‍പ് മീനാക്ഷി ക്ഷേത്രത്തില്‍ വച്ചായിരുന്നു ആദ്യമായി മൂക്കുത്തി അണിഞ്ഞത്. അത് പക്ഷേ ജീവിതത്തിലെ വലിയ പരാജയമായിരുന്നു. അത് നിര്‍ഭാഗ്യകരവുമായിരുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു.

എന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും നടന്നത് ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ വച്ചു തന്നെയാണ്. അച്ഛന്‍ അതേക്കുറിച്ച് ഇടയ്ക്കിടെ പറയുമായിരുന്നു.

മധുര മീനാക്ഷി ക്ഷേത്രത്തില്‍ വച്ചായിരുന്നു എന്റെ കാതുകുത്ത്. പഴനിയില്‍ വച്ച് ആദ്യമായി തല മൊട്ടയടിച്ചു. ബാക്കിയൊന്നും എനിക്കോര്‍മയില്ല. ഇപ്പോള്‍ ഞങ്ങളുടെ കാതുകുത്തും മൂക്ക് കുത്തുമൊക്കെ നടക്കുന്നത് നേറ്റീവ് ഇങ്ക്‌ബ്ലോട്ട് ടാറ്റൂ സ്റ്റുഡിയോയില്‍ ആണ്. ഇവിടം ഞങ്ങളുടെ കുടുംബക്ഷേത്രം പോലെയായിരിക്കുന്നു. ഒരുപാട് സ്‌നേഹവും നന്ദിയും, എന്നാണ് അഭയ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

Exit mobile version