മുറിവുകള്‍ ഉണങ്ങുന്നു…അഭിമാനത്തോടെ…ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി!!! അഭയ ഹിരണ്മയി

വേറിട്ട ശബ്ദമാധുരി കൊണ്ട് മലയാള സിനിമയില്‍ ഇടംപിടിച്ച ഗായികയാണ് അഭയ ഹിരണ്മയി. കുറച്ചുഗാനങ്ങളേ പാടിയിട്ടുള്ളൂ എങ്കിലും മലയാളി എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടുകളാണ് അഭയ പാടിയിട്ടുള്ളതൊക്കെയും. അഭയയെ പിന്നണി ഗായിക രംഗത്തേക്ക് കൊണ്ടുവരുന്നത് സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ്. പിന്നീട് ഗോപിയുടെ ജീവിതത്തിലേക്കും അഭയയെ ക്ഷണിച്ചു. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ പിറന്ന സിനിമകളിലാണ് അഭയ കൂടുതല്‍ പാടിയിട്ടുള്ളതും, ഗായികയായി ശ്രദ്ധേയയായതും.

അമൃത സുരേഷുമായി ഗോപി സുന്ദര്‍ ജീവിതം ആരംഭിച്ചതോടെയാണ് അഭയ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ബന്ധം വേര്‍പിരിഞ്ഞ ശേഷം അഭയ ഒറ്റയ്ക്ക് ധാരാളം മ്യൂസിക് വീഡിയോകള്‍ ഇറക്കുകയും ചെയ്തു. താന്‍ ജീവിതത്തില്‍ തളര്‍ന്നിട്ടില്ലെന്ന് താരം തന്നെ തന്റെ ഫോട്ടോഷൂട്ടുകളിലൂടെയും പാട്ടിലൂടെയും പറയാതെ പറയുന്നുണ്ട്.

പത്ത് വര്‍ഷത്തോളമാണ് അഭയ-ഗോപി സുന്ദറിനൊപ്പം ലിവിങ് റിലേഷനില്‍ കഴിഞ്ഞത്. എന്നാല്‍ എന്തിനാണ് ഗോപി സുന്ദറുമായി പിരിഞ്ഞതെന്ന് ഇതുവരേയും അഭയയും ഗോപിയും വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം ഇപ്പോഴിതാ തന്റെ കഴിഞ്ഞ പതിനാല് വര്‍ഷത്തെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് അഭയ. തനിക്കൊപ്പം താങ്ങായും തണലായും നിന്ന ചിലരെ അഭയ പറയുന്നത്.

‘ഈ ചിത്രം പോലെ ഫില്‍ട്ടര്‍ ചെയ്യപ്പെടാത്ത നിറഞ്ഞ സ്‌നേഹം… എന്റെ പ്രിയപ്പെട്ടവരില്‍ പലരോടും അവരുടെ പേരുകള്‍ ഉപയോഗിച്ച് എനിക്ക് നന്ദി പറയണം… പക്ഷെ അത് ഇപ്പോള്‍ വേണ്ട. മുന്‍ വിധിയില്ലാതെ ചോദ്യത്തിന്റെ ഛായയില്ലാതെ എന്നെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ആ മനുഷ്യര്‍… എന്റെ നെറ്റിയില്‍ ചുംബിച്ച് ഇനി വിഷമിക്കേണ്ട നിനക്കായി ഞങ്ങളിവിടെയുണ്ട് എന്ന് പറഞ്ഞവരോട്.’ എന്ന് പറഞ്ഞാണ് അഭയയുടെ വൈകാരിക കുറിപ്പ്.

‘എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന്…. ഇതാണ് നിങ്ങള്‍ക്കുള്ള ആ ചിത്രം. മുറിവുകള്‍ ഉണങ്ങുന്നു… കഠിനമായി അദ്ധ്വാനിക്കുന്നു. ദിവസം തോറും തിളങ്ങുന്നു. പുതിയ പുതിയ ചുവടുകള്‍വെക്കുന്നു. 14 വര്‍ഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ…. ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി’ എന്നാണ് അഭയ ഹിരണ്‍മയി മനോഹരമായ തന്റെ ചിത്രങ്ങളും പങ്കുവച്ച് അഭയ കുറിച്ചിരിക്കുന്നത്.

നടന്‍ ബാലയുമായി വിവാഹമോചനം തേടിയ ശേഷമാണ് അമൃത സുരേഷ് ഗോപി സുന്ദറുമായി ജീവിതം ആരംഭിച്ചത്. ഒന്നിച്ചുള്ള പ്രണയചിത്രം പങ്കുവച്ചാണ് താരങ്ങള്‍ പ്രണയം വെളിപ്പെടുത്തിയത്. അതിന് പിന്നാലെ നിരവധി വീഡിയോകളും ഒന്നിച്ചുള്ള സംഗീതയാത്രകളും താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

Previous articleസഹോദരന്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന്റെ ആവേശത്തില്‍ ഐശ്വര്യ രാജേഷ്
Next articleവിവാഹ വസ്ത്രം ധരിച്ച് തലകുത്തി മറിഞ്ഞ് വധു; വീഡിയോ