അവരുടെ എനര്‍ജിക്ക് മുന്‍പില്‍ ഞാന്‍ കീഴടങ്ങി! വേദിയില്‍ സ്‌റ്റൈലിഷായി അഭയ ഹിരണ്‍മയി

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് അഭയ ഹിരണ്‍മയി. ഇനി മുതല്‍ സംഗീതത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുമെന്ന് ആരാധകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അഭയ ഹിരണ്‍മയി ഒരു ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ മ്യൂസിക് ഷോകളില്‍ തിളങ്ങുകയാണ് പ്രിയ താരം. ഇപ്പോള്‍ ഏറ്റവും പുതിയതായി അഭയ ഹിരണ്‍മയി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറച്ച് ഫോട്ടോകളും വീഡിയോയുമാണ് ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം നടത്തിയ ലൈവ് പെര്‍ഫോമന്‍സിന്റെ ചിത്രങ്ങളും വിശേഷങ്ങളുമായാണ് അഭയ എത്തിയത്. വേദിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ എത്തിയ താരം ഷോ കളറാക്കി എന്ന് ചിത്രങ്ങളിലൂടെ തന്നെ വ്യക്തമാണ്. ഷോ കഴിഞ്ഞ് തിരികെ വരാന്‍ നില്‍ക്കുമ്പോള്‍ കുറേപേര്‍ തനിക്ക് അരികിലേക്കെത്തിയതിനെക്കുറിച്ചും അവരുടെ എനര്‍ജിക്ക് മുന്‍പില്‍ താന്‍ കീഴടങ്ങിപ്പോയി എന്നും വീഡിയോ പങ്കുവെച്ച് ഗായിക കുറിച്ചു, ഷോ കഴിഞ്ഞ് ഞാന്‍ എന്റെ കാര്‍ വരാനായി കാത്തിരിക്കുകയായിരുന്നു. അതിനിടയിലായിരുന്നു അവര്‍ എന്റെ അരികിലേക്ക് വന്നത്. ഞങ്ങളോടൊപ്പം കൂടാമോയെന്നായിരുന്നു അവരുടെ ചോദ്യം. അവരുടെ എനര്‍ജിക്ക് മുന്നില്‍ ആരും നോ പറയില്ല.

കഴിഞ്ഞ ദിവസത്തെ പരിപാടിയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു അത്. അതെപ്പോഴും എന്റെ ഹൃദയത്തിലുണ്ടാവുമെന്നുമായിരുന്നു വീഡിയോ പങ്കുവെച്ച് അഭയ കുറിച്ചത്. സംഗീത സംവിധായകന്‍ ഗോപിസുന്ദറുമായി വര്‍ഷങ്ങളോളം ലിവിംഗ് ടുഗെദറില്‍ ആയിരുന്ന അഭയ ഹിരണ്‍മയി.. ആ ബന്ധം വേര്‍പിരിഞ്ഞ ശേഷം സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശനങ്ങളും ചോദ്യങ്ങളും നേരിടുകയുണ്ടായി..

എന്നാല്‍ ലിവിംഗ് റ്റുഗദര്‍ ജീവിതത്തെക്കുറിച്ച് പശ്ചാത്താപമില്ലെന്നും അത് നല്ല നാളുകള്‍ തന്നെ ആയിരുന്നു എന്നുമാണ് ഗായിക ഇതേ കുറിച്ച് പറഞ്ഞത്. വിവാഹം ചെയ്യാന്‍ തോന്നുമ്പോള്‍ മതി എന്ന് തീരുമാനിച്ചിരുന്നു എങ്കിലും എല്ലാവരും വളരുകയല്ലേ.. ഞാനും അദ്ദേഹവും എല്ലാം.. അപ്പോള്‍ അതിനിടയില്‍ വന്ന ചില കണ്‍ഫ്യൂഷന്‍സാണ് ബന്ധം പിരിയാന്‍ കാരണം എന്നും അഭയ വ്യക്തമാക്കിയിരുന്നു.

Nikhina