‘ഭദ്രന്‍ സാര്‍… അങ്ങയെ മലയാളസിനിമയ്ക്ക് ഇനിയും ആവശ്യമുണ്ട്’

28 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടിലെത്തിയ സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ദൃശ്യഭംഗിയിലും കുറച്ച് പുതിയ സീനുകളും കൊണ്ട് പുതിയൊരു സിനിമ കണ്ടിറങ്ങിയ ആവേശത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.…

28 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടിലെത്തിയ സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ദൃശ്യഭംഗിയിലും കുറച്ച് പുതിയ സീനുകളും കൊണ്ട് പുതിയൊരു സിനിമ കണ്ടിറങ്ങിയ ആവേശത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഭദ്രന്‍ സാര്‍… അങ്ങയെ മലയാളസിനിമയ്ക്ക് ഇനിയും ആവശ്യമുണ്ടെന്നാണ് അഭിജിത്ത് മൂവീ ഗ്രൂപ്പില്‍ കുറിച്ചത്.

സ്പടികം 4k
spoiler alert
ഫസ്റ്റ് ഷോര്‍ട്ടിലെ കഴുകന്‍??, കഴുകന്റെ വായില്‍ നിന്നുള്ള വെളിച്ചം ??
പുട്ടിനു പീരപോലെ ഇടക്ക് വരുന്ന ലോറിയുടെ അടിഭാഗം ഷോട്ട് ??
ഓട്ടകാലണയിലൂടെ തോമ കാണുന്ന തന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുട്ടിക്കാലം ??
ക്ലൈമാക്‌സില്‍ അച്ഛന്‍ മകന്റെ കാലുപിടിക്കുമ്പോള്‍ അവര്‍ ഒരുമിക്കുകയാണ് സുഹൃത്തുക്കളെ എന്ന് ഇസിജി മോണിറ്ററിലൂടെ കാണിച്ചു തന്ന ബ്രീലിന്‍സ് ??
പിന്നെ, കൂട്ടിച്ചേര്‍ത്ത ബിജിഎം
ഭദ്രന്‍ സാര്‍… അങ്ങയെ മലയാളസിനിമയ്ക്ക് ഇനിയും ആവിശ്യമുണ്ട് .
ഇതൊക്കെ കണ്ടിട്ട് തന്നെയാവും ലാലേട്ടന്‍ വീണ്ടും ഇദ്ദേഹത്തിന് ഡേറ്റ് കൊടുത്തതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡിജിറ്റല്‍ റീസ്റ്റൊറേഷന്‍ നടത്തി, പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ 4k Atmos ശബ്ദ വിന്യാസത്തില്‍ ആണ് ചിത്രം തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിച്ചത്. കെ.പി.എ.സി ലളിത, തിലകന്‍, നെടുമുടി വേണു, രാജന്‍ പി. ദേവ് എന്നിങ്ങനെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, അന്തരിച്ച താരങ്ങള്‍ക്കുള്ള ആദരവായി കൂടിയാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നതെന്ന് നേരത്തെ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരുന്നു. സ്ഫടികത്തിന്റെ 24ാം വാര്‍ഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിംഗ് വെര്‍ഷന്‍ വരുന്നുവെന്ന വിവരം ഭദ്രന്‍ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രന്‍ അറിയിച്ചത്. 1995ലാണ് സ്ഫടികം ആദ്യം തിയേറ്ററുകളിലെത്തിയത്.