ഓസ്‌കാര്‍ ലഭിക്കും..!! സിനിമ ഇഷ്ടമായില്ലെങ്കിലും ആളുകള്‍ക്ക് ഇഷ്ടമാണ് ഈ നടനെ..!

1984 ല്‍ പുറത്തിറങ്ങിയ വെട്രി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തുടക്കും കുറിച്ച നടനാണ് വിജയ്. വെട്രിയില്‍ തുടങ്ങിയ വിജയ് യുടെ യാത്ര ഇപ്പോള്‍ ബീസ്റ്റ് സിനിമ വരെ എത്തിനില്‍ക്കുകയാണ്. ഇക്കാലയളവില്‍ തന്നെ ആരാധക…

1984 ല്‍ പുറത്തിറങ്ങിയ വെട്രി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തുടക്കും കുറിച്ച നടനാണ് വിജയ്. വെട്രിയില്‍ തുടങ്ങിയ വിജയ് യുടെ യാത്ര ഇപ്പോള്‍ ബീസ്റ്റ് സിനിമ വരെ എത്തിനില്‍ക്കുകയാണ്. ഇക്കാലയളവില്‍ തന്നെ ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.. ഇപ്പോഴിതാ വിജയ് എന്ന നടനെ കുറിച്ചും വ്യക്തിയെ കുറിച്ചും നിര്‍മ്മാതാവ് അഭിരാമി രാമനാഥന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.. വിജയ് യെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് എന്ന ചിത്രം കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് തീയറ്ററുകളില്‍ എത്തിയത്.

sanal kumar pathmanabhan about vijays beast

മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ആരാധകര്‍ വളരെ ആവേശത്തോട് കാത്തിരുന്ന ചിത്രമാണ് ബീസ്റ്റ്. എന്നാല്‍ സമ്മിശ്ര പ്രതികരണമായിരുന്നു സിനിമ നേടിയത്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് യുടെ പിതാവ് പോലും ഈ സിനിമയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു..

തിരക്കഥയും സംവിധാനവും നന്നായില്ല എന്നായിരുന്നു വിജയ് യുടെ പിതാവ് പറഞ്ഞത്. ഇപ്പോഴിതാ നടനെ കുറിച്ച് നിര്‍മാതാവ് അഭിരാമി രാമനാഥന്‍ പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിജയ് കഠിനാദ്ധാനത്തില്‍ വിശ്വസിക്കുന്ന ആളാണ്. സിനിമ മോശമായാല്‍ കൂടി ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. വിജയ്ക്ക് ഓസ്‌കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട്.

വിജയ്‌യുടെ ഓസ്‌കര്‍ നേട്ടം തമിഴ് സിനിമയ്ക്ക് അഭിമാനമായിരിക്കുമെന്നും നിര്‍മാതാവും എഴുത്തുകാരനുമായ അഭിരാമി രാമനാഥന്‍ പറഞ്ഞു. അതേസമയം, ബീസ്റ്റ് ആരാധകരെ നിരാശയിലാഴ്ത്തി എങ്കിലും വിജയ് യുടെ അടുത്ത സിനിമ ദളപതി 66നായാണ് ഇനി ആരാധകരുടെ കാത്തിരിപ്പ്…