അതിജീവിക്കുക, സന്തോഷിക്കുക.. ഇത്തവണ ചേട്ടനും ഉണ്ട്.. അഭിരാമി സുരേഷ്..!

വീട്ടില്‍ പുതിയ ഒരു അംഗം കൂടി എത്തിയതോടെ ഇത്തവണത്തെ ഓണം വളരെ സ്‌പെഷ്യല്‍ ആണെന്ന് ഗായികയും അമൃത സുരേഷിന്റെ അനുജത്തി കൂടിയായ അഭിരാമി സുരേഷ്. ഗോപിസുന്ദര്‍ ഞങ്ങളുടെ കുടുംബത്തിലേക്ക് എത്തിയതോടെ ഇപ്പോള്‍ കുടുംബചിത്രം പൂര്‍ണമായി…

വീട്ടില്‍ പുതിയ ഒരു അംഗം കൂടി എത്തിയതോടെ ഇത്തവണത്തെ ഓണം വളരെ സ്‌പെഷ്യല്‍ ആണെന്ന് ഗായികയും അമൃത സുരേഷിന്റെ അനുജത്തി കൂടിയായ അഭിരാമി സുരേഷ്. ഗോപിസുന്ദര്‍ ഞങ്ങളുടെ കുടുംബത്തിലേക്ക് എത്തിയതോടെ ഇപ്പോള്‍ കുടുംബചിത്രം പൂര്‍ണമായി എന്നാണ് അഭിരാമി സുരേഷ് പറയുന്നത്. വീട്ടില്‍ പുതിയ ഒരാള്‍ ഉള്ളത് തന്നെയാണ് ഈ ഓണത്തിനുള്ള ഏറ്റവും പുതിയതും സന്തോഷവും ഉള്ള വിശേഷം എന്ന് അഭിരാമി പറയുന്നു.

ഞങ്ങളുടേത് ഒരു മ്യൂസിക് ഫാമിലിയാണ്.. ചേട്ടനും കൂടി വന്നതോടെ കുടുംബം പൂര്‍ത്തിയായി എന്നാണ് അഭിരാമി പറഞ്ഞത്. ഞങ്ങളുടെ സംസാരത്തില്‍ ഏറ്റവും കൂടുതല്‍ വരുന്നത് സംഗീതത്തെ കുറിച്ച് തന്നെയാണ്. ഞങ്ങള്‍ക്ക് ഒരു കോഡ് ഭാഷപോലുമുണ്ട് എന്നാണ് അഭിരാമി പറഞ്ഞത്. അത് ചേട്ടനെ പഠിപ്പിച്ചോ എന്ന ചോദ്യത്തിന് ചേട്ടന്‍ പലതും ഇങ്ങോട്ട് പഠിപ്പിച്ചു എന്നാണ് അഭിരാമി പറഞ്ഞത്. അതുപോലെ തന്റെ പുതിയ കഫയെ കുറിച്ചും അഭിരാമി വിശേഷങ്ങള്‍ പങ്കുവെച്ചു. ഈ കഫേ എന്റെ വലിയൊരു ആഗ്രഹം ആയിരുന്നു എന്നും അഭിരാമി പറയുന്നു.

ഗോപിസുന്ദര്‍ എന്നെ മൂത്തമകളെ പോലെയാണ് കാണുന്നത്. അദ്ദേഹം എനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം ആണെന്നും അഭിരാമി പറഞ്ഞിരുന്നു. തിരുവോണ ദിനത്തില്‍ കുടുംബ ഫോട്ടോ പങ്കുവെച്ച് അമൃതയും ഗോപിസുന്ദറും എത്തിയിരുന്നു.

പ്രിയപ്പെട്ടവര്‍ക്ക് എല്ലാം ആശംസകള്‍ അറിയിച്ച് മകള്‍ പാപ്പുവിന് ഒപ്പമുള്ള ഫോട്ടോയാണ് ഇവര്‍ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പങ്കുവെച്ചിരുന്നത്. ഈ ഓണം അതിജീവനത്തിന്റെയും സന്തോഷത്തിന്റേതും ആണ് എന്നും അഭിരാമി പറഞ്ഞു.