നെഞ്ചുനീറി നിങ്ങളോടു പങ്കുവെച്ച ഒരു കുറിപ്പാണിത് അഭിരാമി സുരേഷ്!

അമൃത സുരേഷിനും മുൻ ഭർത്താവ് ബാലയ്ക്കുമെതിരെ വന്ന വാർത്തയ്ക്ക് എതിരെ വിമർശനവുമായി നടിയും ഗായികയുമായ അഭിരാമി സുരേഷ്. മകൾ പാപ്പു കാൺകേ അമൃത ബാലയോട് കയർത്തു എന്ന യൂട്യൂബ് വാർത്തയ്ക്ക് എതിരെയാണ് അഭിരാമി രംഗത്ത്…

അമൃത സുരേഷിനും മുൻ ഭർത്താവ് ബാലയ്ക്കുമെതിരെ വന്ന വാർത്തയ്ക്ക് എതിരെ വിമർശനവുമായി നടിയും ഗായികയുമായ അഭിരാമി സുരേഷ്. മകൾ പാപ്പു കാൺകേ അമൃത ബാലയോട് കയർത്തു എന്ന യൂട്യൂബ് വാർത്തയ്ക്ക് എതിരെയാണ് അഭിരാമി രംഗത്ത് എത്തിയിരിക്കുന്നത്.ഈ ന്യൂസും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തെറ്റാണെന്നാണ് അഭിരാമി പറയുന്നത്.

തന്‌റെ ഫേസ് ബുക്ക് പേജിൽ യൂട്യൂബ് വാർത്ത പോസ്റ്റ് ചെയ്താണ് അഭിരാമിയുടെ വിമർശനം. ബാല ചേട്ടനെ പറ്റി ഡിവോഴ്‌സിനു ശേഷം ഒരു മാധ്യമത്തിലും മോശമായി പറയുകയോ ഒരു രീതിയിലും അദ്ദേഹത്തിന് മോശം വരാൻ ആഗ്രഹിക്കുകയോ ഞങ്ങൾ ചെയ്തിട്ടില്ല. ഞങ്ങളെ പറ്റി പറയുന്ന പല കാര്യങ്ങളും തെറ്റാണെന്നും അഭിരാമി പറയുന്നു.

ചേച്ചിയെ പറ്റി ഒരുപാട് മോശപ്പെട്ട ന്യൂസുകൾ പറഞ്ഞു പ്രചരിപ്പിക്കുമ്പോൾ, കഥകൾ മെനയുമ്പോൾ, കഥകൾ ട്വിസ്റ്റ് ചെയ്തു സ്‌പ്രെഡ് ആക്കുമ്പോൾ ഒക്കെ ഞങ്ങൾക്ക് ഒരുപാട് വിഷമം തോന്നാറുണ്ട്. പക്ഷെ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയൊരു കാര്യം അല്ല. അതുകൊണ്ട് പ്രതികരിക്കാൻ ഉള്ള റിസോഴ്‌സ് ഇല്ലാത്തതും കൊണ്ട് ചെയ്യാറില്ലെന്നുമാത്രം.ഇത് പോലെ ഉള്ള തെറ്റായ ഒരുപാട് വാർത്തകൾ ചേച്ചിയെ പറ്റിയും ഞങ്ങളുടെ കുടുംബത്തെ പറ്റിയും ഇട്ടു ഞങ്ങളെ തേജോവധം ചെയ്യുന്ന ഒരുപാട് ചാനലുകളിൽ ഒന്നാണിതെന്നും അഭിരാമി കുറിച്ചു