ഓടിയൊളിക്കാനും വയ്യ. ഒളിച്ചിരുന്ന് കരയാനും വയ്യ; അഭിരാമി പ്രണയത്തിൽ ? - മലയാളം ന്യൂസ് പോർട്ടൽ
Film News

ഓടിയൊളിക്കാനും വയ്യ. ഒളിച്ചിരുന്ന് കരയാനും വയ്യ; അഭിരാമി പ്രണയത്തിൽ ?

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരു മത്സരാര്‍ഥിയായിരുന്നു അഭിരാമി സുരേഷ്. ഗായികയും അഭിനേത്രിയും കൂടിയായ അഭിരാമി ചേച്ചി അമൃത സുരേഷിനൊപ്പമാണ് ഷോയില്‍ എത്തിയത്. അമൃത നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സംഗീത റിയാലിറ്റി ഷോയിലൂടെയായിരുന്നു അമൃതയുടെ എന്‍ട്രി. സംഗീത പരിപാടികളും വ്ലോഗുമായി സഹോദരിമാര്‍ സോഷ്യല്‍ മീഡിയയിലും ജനങ്ങള്‍ക്കുമിടയിലും ലൈവാണ്.

കഴിഞ്ഞ ദിവസം അമൃതയുടെ പിറന്നാൾ ആയിരുന്നു, കുടുംബം അമൃതയുടെ പിറന്നാൾ വളരെ ആഘോഷമാക്കി. ഇപ്പോഴിതാ അഭിരാമിയുടെ കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം മഴ പെയ്യുന്നതിന് മുന്‍പായി കാര്‍മേഘം നിറഞ്ഞ് നില്‍ക്കുന്ന ആകാശത്തിന്റെ ചിത്രങ്ങള്‍ അഭിരാമി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു. അതിനൊപ്പമുള്ള കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

‘ഇരുള്‍ തിങ്ങിയ മനസെന്ന മാനത്തെ കാര്‍മേഘമായി മാറി നീ, ഓര്‍മ്മകള്‍ മരിക്കില്ല. പ്രണയം മറക്കില്ല! ഓടിയൊളിക്കാനും വയ്യ. ഒളിച്ചിരുന്ന് കരയാനും വയ്യ. മേലാകെ വയ്യ, നീയില്ലാതെയും വയ്യ.’ തുടങ്ങി ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി അഭിരാമി പങ്കുവച്ച വാക്കുകള്‍ പ്രണയത്തെ സൂചിപ്പിക്കുക അല്ലെയെന്ന സംശയത്തിലാണ് ആരാധകര്‍.

Join Our WhatsApp Group

Trending

To Top
Don`t copy text!