വിജയിയുടെ ലിയോയിൽ അഭിരാമി വെങ്കിടാചലവും!

വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ സിനിമയാണ് ലിയോ. ചിത്രത്തില്‍ ബിഗ് ബോസ് ഫെയിം അഭിരാമി വെങ്കിടാചലം പങ്കുചേര്‍ന്നുവെന്ന് അറിയിക്കുകകയാണ് താരം. തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെയാണ് അഭിരാമി വെങ്കിടാചലം വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. ഒപ്പം…

വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ സിനിമയാണ് ലിയോ. ചിത്രത്തില്‍ ബിഗ് ബോസ് ഫെയിം അഭിരാമി വെങ്കിടാചലം പങ്കുചേര്‍ന്നുവെന്ന് അറിയിക്കുകകയാണ് താരം. തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെയാണ് അഭിരാമി വെങ്കിടാചലം വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. ഒപ്പം സംവിധായകന്‍ ലോകേഷ് കനകരാജുമൊത്തുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട് താരം.

ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അഭിരാമി വെങ്കിടാചലം കുറിച്ചത് ഇങ്ങനെയാണ് ”നിങ്ങളുടെ ഭാവി സൃഷ്ടിക്കുന്നത് നിങ്ങള്‍ ഇന്ന് ചെയ്യുന്നതാണ്, ഈ മനുഷ്യന്‍ അത് വളരെ ശരിയാണ്. ജീവിതത്തിന് പ്രചോദനം”. സിനിമയില്‍ ജോയിന്‍ ചെയ്യുകയാണെന്നറിയിക്കാന്‍ തന്റെ സോഷ്യല്‍ മീഡിയ സ്റ്റോറികളില്‍ കശ്മീരില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോകളുംതാരം പങ്കുവെച്ചു. നേരത്തെ നേര്‍കൊണ്ട പാര്‍വൈ, കളവ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിരാമി അഭിനയിച്ചിട്ടുണ്ട്.


ലോകേഷ് കനകരാജ് മാസ്റ്ററിന് ശേഷം വിജയ്യുമായി ഒന്നിക്കുന്ന സിനിമയാണ് ലിയോ. തൃഷ നായികയായി എത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍, മിഷ്‌കിന്‍, പ്രിയ ആനന്ദ്, ഗൗതം വാസുദേവ്‌മേനോന്‍, സഞ്ജയ് ദത്ത്,മന്‍സൂര്‍ അലി ഖാന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.സവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രാഹകന്‍ മനോജ് പരമഹംസയാണ്.എഡിറ്റര്‍ ഫിലോമിന്‍ രാജ്, കലാസംവിധായകന്‍ എന്‍ സതീഷ്, ഡാന്‍സ് കൊറിയോഗ്രാഫര്‍ ദിനേശ് , സ്റ്റണ്ട് കൊറിയോഗ്രാഫര്‍ അന്‍ബരിവ് എന്നിവരാണ്.