ഐശ്വര്യയുടെയും ആരാധ്യയുടെയും ആരോഗ്യ നിലയെ പറ്റി അഭിഷേക് !!

കഴിഞ്ഞ ദിവസമാണ് ബച്ചൻ കുടുംബത്തിന് കോവിഡ് ബാധിച്ച വാർത്ത പുറത്ത് വന്നത്, ശനിയാഴ്ച ആയിരുന്നു അമിതാഭ് ബച്ചന് കൊറോണ സ്ഥിതീകരിച്ചത്, പിന്നാലെ അഭിഷേകിന്റെ റിസൾട്ടും പോസിറ്റീവ് ആയി, ഇന്നലെ ഐശ്വര്യയുടെയും മകൾ ആരാധയായുടെയും റിസൾട്ടും…

aiswarya-and-abhishek

കഴിഞ്ഞ ദിവസമാണ് ബച്ചൻ കുടുംബത്തിന് കോവിഡ് ബാധിച്ച വാർത്ത പുറത്ത് വന്നത്, ശനിയാഴ്ച ആയിരുന്നു അമിതാഭ് ബച്ചന് കൊറോണ സ്ഥിതീകരിച്ചത്, പിന്നാലെ അഭിഷേകിന്റെ റിസൾട്ടും പോസിറ്റീവ് ആയി, ഇന്നലെ ഐശ്വര്യയുടെയും മകൾ ആരാധയായുടെയും റിസൾട്ടും പോസിറ്റീവ് ആയി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നിലവില്‍ മുംബൈയിലെ നാനാവ‌തി ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു പേരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി എല്ലാ വിവരങ്ങളും അറിയിക്കുന്നുണ്ട്. കഴിഞ്ഞ പത്തു ദിവസമായി ഞങ്ങളുമായി സമ്പര്ക്കം പുലർത്തിയ എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു. ഒപ്പം എല്ലാവരോടും സുരക്ഷിതരായിരിക്കാനും കരുതല്‍ വേണമെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. ജയാ ബച്ചന്റെ റിസൾട്ട നെഗറ്റീവ് ആണ്. ഇപ്പോൾ തങ്ങളുടെ ആരോഗ്യ നിലയെ കുറിച്ച് അഭിഷേക് ട്വീറ്റ് ചെയ്തിരിക്കുകയാണ്.

അഭിഷേകിന്റെ വാക്കുകൾ ഇങ്ങനെ; ഞാനും പിതാവും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച്‌ ഹോസ്പിറ്ററില്‍ തന്നെ തുടരുകയാണെന്ന് താരം പറയുന്നു. എല്ലാവരും ജാഗ്രതയോടെയും സുരക്ഷിതമായും തുടരുക. എല്ലാ നിയന്ത്രണങ്ങളും പാലിക്കുക. ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും കോവിഡ് സ്ഥീരികരിച്ചു. അവര്‍ വീട്ടില്‍ ക്വാറ്‌ന്റൈനീല്‍ കഴിയുകയാണ്. ബിഎംസി അവരുടെ അവസ്ഥയെക്കുറിച്ച്‌ അപ്ഡേറ്റുചെയ്ത് ആവശ്യമുള്ളത് ചെയ്യുന്നു. എന്റെ അമ്മ ഉള്‍പ്പെടെയുള്ള കുടുംബത്തിലെ മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്”. അഭിഷേക് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. തങ്ങള്‍ക്കു വേണ്ടു പ്രാര്‍ഥിച്ചവരോട് നന്ദിയുണ്ടെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.