അവസാനം ആ ദിവസം വന്നിരിക്കുന്നുവെന്ന് അഭിഷേക് ബച്ചൻ

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.ഇപ്പോഴിതാ ചിത്രത്തിലെ നായികയായ ഐശ്വര്യ റായിയുടെ ഭർത്താവും നടനുമായ അഭിഷേക് ബച്ചൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ചിത്രത്തിനെ ഒരു…

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.ഇപ്പോഴിതാ ചിത്രത്തിലെ നായികയായ ഐശ്വര്യ റായിയുടെ ഭർത്താവും നടനുമായ അഭിഷേക് ബച്ചൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ചിത്രത്തിനെ ഒരു ‘മാസ്റ്റർ പീസ്’ എന്ന് വിളിക്കുന്ന അഭിഷേക് ബച്ചൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്.”അവസാനം ആ ദിവസം വന്നിരിക്കുന്നു! #PS1 തീയറ്റരുകളിൽ. ഈ മാസ്റ്റർ പീസ് നിർമിക്കുന്നതിൽ വർഷങ്ങളോളം കഠിനാധ്വാനവും മികവും ചെലുത്തിയ ടീമിന് അഭിനന്ദങ്ങൾ. പൊന്നിയൻ സെൻൽവനും ഐശ്വര്യ റായ് ബച്ചനും മണിരത്‌നത്തിനും ആശംസകൾ.” എന്നാണ് അഭിഷേക് ബച്ചൻ പറഞ്ഞിരിക്കുന്നത്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ റായ് ബച്ചൻ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്ന സിനിമയാണിത്. 2018ൽ പുറത്തിറങ്ങിയ ‘ഫന്നി ഖാൻ’ ആയിരുന്നു അവസാന സിനിമ.മണിരത്നം പൊന്നിയൻ സെൽവൻ ഒരുക്കിയിരിക്കുന്നത് വിശ്വ പ്രസിദ്ധ സാഹിത്യകാരൻ കൽക്കി കൃഷണമൂർത്തിയുടെ ചരിത്ര പസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ്.