‘ഐശ്വര്യയ്ക്ക് എന്തിനാണ് എൻറെ അനുവാദം’ അഭിഷേക് ബച്ചൻ പറയുന്നു!

ബോളിവുഡിലെ താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യറായിയും. കഴിഞ്ഞ ദിവസമാണ് ഐശ്വര്യറായി പ്രധാന കഥാപാത്രമായി എത്തിയ പൊന്നിയിൻ സെൽവൻ 2 പ്രദർശനത്തിനെത്തിയത്. ചിത്രത്തിലെ മികച്ച അഭിനയത്തിന് താരത്തിന് ആശംസപ്രവാഹമാണ് ലഭിക്കുന്നത്. പൊന്നിയിൻ സെൽവൻ 2ലെ…

ബോളിവുഡിലെ താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യറായിയും. കഴിഞ്ഞ ദിവസമാണ് ഐശ്വര്യറായി പ്രധാന കഥാപാത്രമായി എത്തിയ പൊന്നിയിൻ സെൽവൻ 2 പ്രദർശനത്തിനെത്തിയത്. ചിത്രത്തിലെ മികച്ച അഭിനയത്തിന് താരത്തിന് ആശംസപ്രവാഹമാണ് ലഭിക്കുന്നത്. പൊന്നിയിൻ സെൽവൻ 2ലെ ഐശ്വര്യയുടെ അഭിനയത്തെ അഭിന്ദിച്ച് അഭിഷേക് ബച്ചനും എത്തിയിരുന്നു.

”പൊന്നിയിൽ സെൽവൻ 2 വളരെ മനോഹരമാണ്. പറയാൻ എനിക്ക് വാക്കുകളില്ല.ശക്തമായ പ്രമേയം അവതരിപ്പിച്ച സംവിധായകൻ മണിരത്‌നം, വിക്രം, തൃഷ, ജയംരവി,കാർത്തി മറ്റ് അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ. ഒപ്പം എൻറെ ശ്രീമതിയുടെ പ്രകടത്തിൽ ഏറെ അഭിമാനിക്കുന്നു.നിങ്ങളുടെ ഏറ്റവും മികച്ചതാണ് ഇത്’ ഐശ്വര്യയെ ടാഗ് ചെയ്ത് അഭിഷേക് പറഞ്ഞു.

എന്നാൽ അഭിഷേക് ബച്ചന്റെ ട്വീറ്റിന് ഒരു ആരാധകൻ നൽകിയ മറുപടി ഇങ്ങനെയാണ്. ”ഇതാണ് നിങ്ങൾ ചെയ്യേണ്ടത്. അവൾ (ഐശ്വര്യ റായി) സിനിമകൾ ചെയ്യട്ടെ. നിങ്ങൾ ആരാധ്യയെ (ഐശ്വര്യ അഭിഷേക് ദമ്പതികളുടെ മകൾ) നോക്കൂ’. എന്നാൽ ഉടൻ തന്നെ ഈ ട്വീറ്റിന് മറുപടിയുമായി അഭിഷേകഎത്തി.’ അവർ സിനിമ ചെയ്യട്ടെയെന്നോ, ഐശ്വര്യയ്ക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്യാൻ എന്തിനാണ് എൻറെ അനുവാദം, പ്രത്യേകിച്ച് അവർക്ക് ഏറെ ഇഷ്ടമുള്ള കാര്യം’.അഭിഷേകിൻറെ ഈ ട്വീറ്റിന് പിന്തുണയുമായി നിരവധിപ്പേരാണ് എത്തിയത്.