അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് അഭിഷേക് ബച്ചന്‍; പഴകാല ചിത്രങ്ങള്‍ പങ്കുവെച്ച് താരം

അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. അമിതാഭ് ബച്ചന്റെ ഭാര്യയും നടിയുമായ ജയ ബച്ചന്റെ 74-ാം പിറന്നാളാണ് ഇന്ന്. ഇപ്പോഴിതാ അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് അഭിഷേക് പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

View this post on Instagram

 

A post shared by Abhishek Bachchan (@bachchan)


അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും സജീവമായ ജയ ബച്ചന്‍ രാജ്യസഭ എംപിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1963ല്‍ സത്യജിത് റേയുടെ മഹാനഗര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജയയുടെ സിനിമാ അരങ്ങേറ്റം.

 

View this post on Instagram

 

A post shared by Abhishek Bachchan (@bachchan)


പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗുഡ്ഡി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഉപഹാര്‍, അഭിമാന്‍, മിലി, ഷോലെ ചുപ്‌കെ ചുപ്‌കെ, സില്‍സില എന്നു തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1973 ജൂണ്‍ 3 നായിരുന്നു അമിതാഭ് ബച്ചനുമായുള്ള ജയയുടെ വിവാഹം.

അഭിഷേക് ബച്ചന്‍, ശ്വേത ബച്ചന്‍ എന്നിവരാണ് അമിതാഭ്- ജയന്‍ ദമ്പതികളുടെ മക്കള്‍. നിരവധി പേരാണ് ജയബച്ചന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.

 

View this post on Instagram

 

A post shared by Abhishek Bachchan (@bachchan)

Previous articleചോദ്യംചെയ്യലിന് ഹാജരാകാന്‍ അസൗകര്യം അറിയിച്ച് കാവ്യാ മാധവന്‍; വീട്ടില്‍ വെച്ചാകാമെന്ന് ക്രൈംബ്രാഞ്ച്
Next article‘ഈ ശബ്ദം ഇനി സ്വര്‍ഗത്തില്‍ ഭഗവാന് വേണ്ടി’ കുടുംബത്തിലെ വിയോഗ വാര്‍ത്തയെ കുറിച്ച് അമൃത