ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് കപ്പിള്‍സാണ് നടി ഐശ്വര്യ റായി ബച്ചനും നടന് അഭിഷേക് ബച്ചനും. ഒരു തലമുറയില്‍ വന്‍ ചലനം സൃഷ്ടിച്ച നടിയായിരുന്നു ഐശ്വര്യ. ബോളിവുഡിലും തെന്നിന്ത്യന്‍ ചിത്രങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങാന്‍ ഐശ്വര്യയ്ക്ക് കഴിഞ്ഞു. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് ബച്ചന് കുടുംബത്തിലെ മരുമകളായി ഐശ്വര്യ എത്തുന്നത്. പിന്നീട് സിനിമയ്ക്ക് ഒരു ഇടവേള കൊടുത്ത് കുടുംബിനിയായി താരം ഒതുങ്ങി കൂടുകയായിരുന്നു.
സിനിമയില്‍ സജീവമല്ലെങ്കിലും ഐശ്വര്യ ഗോസിപ്പ് കോളങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. താരങ്ങളുടെ കുടുംബ ജീവിതത്തിലായിരുന്നു പപ്പരാസികളുടെ പ്രധാന നോട്ടം. നിരവധി തവണ വാര്‍ത്തകളിലൂടെ ഇവരെ വിവാഹ മോചിതരാക്കിയിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ഐശ്വര്യ അഭിഷേക് വിവാഹ മോചനം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.ഒരു ചടങ്ങിനിടെയുള്ള പഴയ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഇരുവരും ഡിവോഴ്സ് വക്കില്‍ എത്തി എന്ന വാര്‍ത്ത പരക്കുന്നത്. ഇപ്പോഴിത ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അഭിഷേക് ബച്ചന്.
വാര്‍ത്തയുടെ സത്യം എന്തെന്നറിയാം. ഇത്തരം റിപ്പോര്‍ട്ടുകളെ എത്രത്തോളം ഗൗനിക്കേണ്ട ആവശ്യമുണ്ടെന്നും അറിയാം. തങ്ങളുടെ ബന്ധത്തില്‍ തീരുമാനമെടുക്കാന്‍ മൂന്നാമതൊരു ഘടകത്തെ അനുവദിക്കില്ല.”ഞാന്‍ എന്റെ ഭാര്യയെ സ്നേഹിക്കുന്നു എന്നവള്‍ക്കറിയാം. ഭാര്യ എന്നെ എന്തുമാത്രം സ്നേഹിക്കുന്നു എന്നെനിക്കുമറിയാം,” അഭിഷേക് പറഞ്ഞു.അവരവരുടെ സൗകര്യത്തിന് ഓരോരുത്തര്‍ക്ക് കാര്യങ്ങള്‍ പടച്ചുവിടാമെങ്കില്‍ അവര്‍ അങ്ങനെ തന്നെ പൊയ്ക്കോട്ടെ. എല്ലാവരെയും എല്ലായിപ്പോഴും തൃപ്തിപ്പെടുത്താന്‍ സാധിച്ചെന്നു വരില്ല എന്നും അഭിഷേക് പറഞ്ഞു.
സിനിമയില്‍ നിന്ന് വിട്ട് നില്ക്കുന്നുവെങ്കിലും ബോളിവുഡ് കോളങ്ങളിലും സമൂഹമാധ്യമങ്ങളിലും ഐശ്വര്യ നിറ സാന്നിധ്യമണ്. താരത്തിന്റെ ഗെറ്റപ്പും ലുക്കുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായിട്ടും ഇന്നും ബോളിവുഡ് പ്രേക്ഷകരുടെ ഇടയില്‍ തിളങ്ങി നില്‍ക്കുന്നത് ഐശ്വര്യ മാത്രമാണ്. നടി അഭിനയത്തിലേയ്ക്ക് വീണ്ടും സജീവമാകുന്നു എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സഞ്ചയ് ലീലാ ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡില്‍ എത്തുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്കാരം ലഭിക്കുകയും ചെയ്തു, തുടര്‍ന്ന് സഞ്ചയ് ലീലാ ബന്‍സാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു. തുടര്‍ന്ന് ഹിന്ദിയില്‍ സജീവമാകുകയായിരുന്നു താരം.
2010-ല്‍ രാവണ്‍ എന്ന ചിത്രത്തില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനോടൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ചു. വിവാഹത്തിന് ശേഷം ഒരു ഇടവേളയ്ക്ക് ശേഷം താരം പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു എ ദില്‍ ഹായ് മുഷ്കില്‍. ചിത്രത്തിലെ താരത്തിന്റെ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിരത്നം ചിത്രമായ പൊന്നിയന്‍ സെല്‍വമാണ് താരത്തിന്റെ പുതിയ ചിത്രം.
