ആ കഥ പറഞ്ഞപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു ആ കാരണത്തെ കുറിച്ച്  മോളി കണ്ണമാലി!!

മിനിസ്ക്രീൻ രംഗത്തോട് ബിഗ് സ്‌ക്രീനിൽ എത്തിയ താരമാണ് മോളി കണ്ണമാലി. ഇപോൾ താരം ഹോളിവുഡിലേക് ചുവടു വെക്കുകയാണ്. ‘ടുമോറോ’ എന്ന ചിത്രത്തിലൂടെ ആണ് താരം ഹോളിവുഡിൽ എത്തുന്നത്. ചിത്രം സംവിധാന൦ ചെയ്യുന്നത് ജോയ് കെ…

മിനിസ്ക്രീൻ രംഗത്തോട് ബിഗ് സ്‌ക്രീനിൽ എത്തിയ താരമാണ് മോളി കണ്ണമാലി. ഇപോൾ താരം ഹോളിവുഡിലേക് ചുവടു വെക്കുകയാണ്. ‘ടുമോറോ’ എന്ന ചിത്രത്തിലൂടെ ആണ് താരം ഹോളിവുഡിൽ എത്തുന്നത്. ചിത്രം സംവിധാന൦ ചെയ്യുന്നത് ജോയ് കെ മാത്യു ആണ്. തന്റെ ഇത്രയും നാളത്തെ സിനിമ അഭിനയ ജീവിതത്തിൽ ഒരു സംവിധായകൻ ആദ്യമായി തന്നോട് കഥ പറയുന്നത് താരം പറയുന്നു.

കാലങ്ങൾ കൊണ്ട് തനിക്ക് ജോയ്യെ തനിക്കറിയാം, പതിനാലു വര്ഷമായി താൻ അഭിനയത്തിലേക്ക് എത്തപ്പെട്ടിട്ടു. ആരും തന്നോട് കഥ പറയാൻ വന്നിട്ടില്ല  എന്നാൽ ജോയ് എന്റെ വീട്ടിൽ വന്നിട്ട്   ചിത്രത്തിന്റെ കഥ പറഞ്ഞു, കഥ കേട്ട് കഴിഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ജോയ് കഥ പറയുക മാത്രമല്ല അഭിനയിച്ചു കാണിക്കുകയും ചെയ്യ്തു. ആ കഥയുടെ അവസാനം പറഞ്ഞ വാക്കുകൾ എന്റെ ജീവിതവുമായി സാമ്യം ഏകദേശം ഉണ്ടായിരിന്നു. ജോയ് എനോട് ചോദിച്ചു എങ്ങനെയുണ്ട് ഈ കഥ, ഞാൻ പറഞ്ഞു കൊള്ളാം

ആ ചിത്രത്തിലും ഒരു മീൻകച്ചവടക്കാരി ആയിട്ടാണ് അഭിനയിക്കേണ്ടത് എന്നും ജോയ് പറഞ്ഞു,  ഇത് മലയാള സിനിമ അല്ല എന്നും,  വേറെ ഭാഷാചിത്രമാണ് എന്നും പറഞ്ഞു, ചേച്ചി ഇനിയും വേറെ ലെവൽ ആയിരിക്കുമെന്നും പറഞ്ഞു. താൻ ഷൂട്ടിങ്ങിനു മുണ്ടും,ബ്ലൗസും അണിഞ്ഞാണ് അവിടെ ചെന്നത് ചെന്നപ്പോൾ അവിടെ ഒരു മന്ത്രി ഉണ്ടായിരുന്നു അദേഹം ഏതു മന്ത്രി ആണെന്നുപോലും തനിക്കറിയില്ല, ജോയ് അവിടെ സ്റ്റേജിൽ കയറി എന്നെ കുറിച്ച് ആദ്യം സംസാരിച്ചു, ഞാൻ പറഞ്ഞു എനിക്ക് ഭാഷ അറിയില്ല, അതൊന്നും കുഴപ്പമില്ല ഞാൻ എല്ലാം ശരിയാക്കികൊള്ളം എന്നും ജോയ് പറഞ്ഞു എന്നാണ് അഭിമുഖ്ത്തിൽ മോളി പറയുന്നത്.