ശ്രീവിദ്യ മുല്ലശേരി തൻറെ ഭാവി വരനെ പരിചയപെടുത്തി ഒപ്പം വിവാഹത്തെക്കുറിച്ചും!!

സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെ പ്രേഷകർക്കു പ്രിയങ്കരിയായ നടിയാണ് ശ്രീവിദ്യ മുല്ലശേരി.സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം തന്റെ ഭാവി വരനെ കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്നു പറയുകയാണ് തന്റെ യു ട്യൂബ് ചാനലിൽ കൂടി. മുൻപ് പലപ്പോളും താരത്തോട് ആരാധകർ ചോദിക്കാറുള്ള ചോദ്യം ആയിരുന്നു വിവാഹത്തെ കുറിച്ചും, ഭാവി വരനെ കുറിച്ചും.

എന്നാൽ തന്റെ ഭാവി വരനെ  ഫോൺ കാളിലൂടെ വിളിച്ചു താരം കാര്യങ്ങൾ അന്വേഷിക്കുന്ന വീഡിയോ അല്ലാതെ നേരിട്ട് പരിചയപ്പെടുത്തി കാണിച്ചിട്ടില്ല. ഇപ്പോൾ തന്റെ ഭാവിവരനെ കുറിച്ച് പറയുകയാണ് ശ്രീവിദ്യ. സംവിധായകനായ രാഹുൽ രാമചന്ദ്രൻ ആണ് തന്റെ ഭാവി വരൻ. എന്നാൽ രാഹുലുമായുള്ള ചില ചിത്രങ്ങൾ നടി മുൻപ് പങ്കുവെച്ചിരുന്നു. വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് താരം പറയുന്നത്, ഒരുപാടു നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരരാകാൻ തീരുമാനിക്കുന്നത്.

സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഈ  രാഹുൽ ആണ്, ഇതുവരെയും ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.ക്യാമ്പസ്സ്  ഡയറി എന്ന ചിത്രത്തിലൂടെ ആയിരുന്നു ശ്രീവിദ്യ സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് കുറച്ചു മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. ഇപ്പോൾ താരം വെബ് സീരിയലുകളിൽ തന്റെ സ്ഥാനം പിടിക്കുകയാണ്. സ്റ്റാർ മാജിക് എന്ന പ്രോഗ്രാമാണ് തന്റെ കരിയർ തന്നെ ഉയർത്തിയത് ശ്രീവിദ്യ പറയുന്നു.

Suji