തന്റെ വിവാഹ൦ ഒരു എടുത്തുചാട്ടം ആയിരുന്നു ദേവി അജിത്!!

മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ നടി ആയിരുന്നു ദേവി അജിത്. മഴ ആയിരുന്നു ദേവിയുടെ ആദ്യ ചിത്രം. തന്റെ ജീവിതത്തിൽ പല പ്രതിസന്ധികളും വന്നിട്ടുണ്ട്, അതിൽ ഒന്നായിരുന്നു തന്റെ ആദ്യ ഭർത്താവിന്റെ മരണം.…

മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ നടി ആയിരുന്നു ദേവി അജിത്. മഴ ആയിരുന്നു ദേവിയുടെ ആദ്യ ചിത്രം. തന്റെ ജീവിതത്തിൽ പല പ്രതിസന്ധികളും വന്നിട്ടുണ്ട്, അതിൽ ഒന്നായിരുന്നു തന്റെ ആദ്യ ഭർത്താവിന്റെ മരണം. അത് തന്നെ ആകെ തളർത്തിയിരുന്നു. ഒപ്പം  തനിക്കു ഒരു പെൺകുട്ടിയും. അച്ഛനില്ലാത്ത കുറവ് ഒരിക്കലും താൻ മകളെ അറിയിച്ചിട്ടില്ല. എന്നാൽ മകൾ പഠനത്തിനായി പുറത്തു പോയതിനു ശേഷം തനിക്കും മറ്റൊരു വിവാഹം വേണമെന്നുള്ള തോന്നൽ ഉണ്ടാകുകയും അങ്ങനെ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്യ്തത്.

എന്നാൽ ഇപ്പോൾ താൻ ചെയ്യ്തത് ഒരു അവിവേകം ആയെന്നു പറയുകയാണ്. തന്റെ ആദ്യ വിവാഹം ജീവിതത്തിലെ ഒരു വലിയ എടുത്തുചാട്ടം ആയിപോയി. കാരണം ആ സമയം  തനിക്കു 18  വയസുമാത്രമേ ഉള്ളായിരുന്നു ആ സമയത്തെ പ്രണയം നമ്മളെ കൊണ്ട് പലതും ചെയ്യിക്കും. അങ്ങനെയാണ് ഞാൻ ആദ്യ വിവാഹത്തിൽ ചെന്ന് കലാശിച്ചത്, എന്നൽ എന്റെ മകളുടെ വിവാഹം 28  വയസിൽ ആയിരുന്നു.

എന്റെ അച്ഛൻ  പ്രൊഫസർ രാമചന്ദ്രൻ എന്ന് പറഞ്ഞാൽ സമൂഹത്തിൽ ഒരു നിലയും വിലയും ഉള്ള ആളായിരുന്നു, അദ്ദേഹത്തിന് കൊടുക്കുന്ന പരിഗണന പോലെ തന്നെ നമ്മൾക്കും ആളുകൾ അതെ പരിഗണന നൽകുമായിരുന്നു. എയർ ഹോസ്റ്റസ് ആകാൻ ആയിരുന്നു ആഗ്രഹം എന്നാൽ എന്റെ വീട്ടുകാർ അത് സമ്മതിച്ചല്ല, നൃത്തം തനിക്കു ഇഷ്ട്ടം ആയിരുന്നു അങ്ങനെയാണ് താൻ അഭിനയ മേഖലയിൽ എത്തിയത് ദേവി അജിത് പറയുന്നു.