പ്രൗഢ ഗംഭീരമായ വിവാഹത്തിനൊരുങ്ങി ഗൗരി കൃഷണ!!

കുടുംബപ്രേക്ഷകരുടെ പിയങ്കരിയായ നടിയാണ് ഗൗരി കൃഷ്ണ. എന്നാൽ പൗർണ്ണമി തിങ്കൾ എന്ന സീരിയലിൽ കൂടിയാണ് താരം പ്രേഷകർക്കു ഇത്രയും പ്രിയങ്കരിയായി മാറിയത്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.…

കുടുംബപ്രേക്ഷകരുടെ പിയങ്കരിയായ നടിയാണ് ഗൗരി കൃഷ്ണ. എന്നാൽ പൗർണ്ണമി തിങ്കൾ എന്ന സീരിയലിൽ കൂടിയാണ് താരം പ്രേഷകർക്കു ഇത്രയും പ്രിയങ്കരിയായി മാറിയത്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം തന്റെ ജീവിതത്തിലെ ഒരു വലിയ സന്തോഷം പങ്കുവെക്കുകയാണ്. തന്റെ വിവാഹം നവംബർ 24  നെ ഉണ്ടാകുമെന്നു താരം മുൻപ് പറഞ്ഞിരുന്നു, ഇപ്പോൾ അതിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

ഹൽദി  ചടങ്ങുകൾക്ക് വേണ്ടി താരം ഇപ്പോൾ മഞ്ഞയിൽ കുളിച്ചു നിൽക്കുന്ന വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്, പ്രൗഢ ഗംഭീരമായ വിവാഹത്തിനൊരുങ്ങുകയാണ് താരവും താരത്തിന്റെ കുടുംബവും. താരത്തിന്റെ ഹൽദ്ധി ചടങ്ങിന് നിരവധി സഹതാരങ്ങളും, ബന്ധുക്കളും പങ്കെടുത്തിരുന്നു. ഇപ്പോൾ താരത്തിന്റെ  ഹൽദി  ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.

ഇപ്പോൾ താരത്തിന്റെ ഹൽദി  ചടങുകൾക്ക് നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്. സീരിയലിലെ ശാലീന സൗന്ദര്യമുള്ള നടി എന്നാണ് താരത്തെ പൊതുവെ പ്രേക്ഷകർ പറയുന്നത്. മിക്ക സീരിയലുകളിലും താരം ഒരു നാടൻ പെൺകുട്ടി ആയിട്ടാണ്  അഭിനയിക്കുന്നത്. എന്ന് സ്വന്തം ജാനകികുട്ടി എന്ന സീരിയലിൽ ഒരു  തന്റേടം ഉള്ള ഒരു കളക്റ്റർ വേഷത്തിലും താരം അഭിനയിച്ചിരുന്നു. താരത്തിന്റെ വിവാഹത്തിനു മുന്നോടിയായ ഹൽദി  ചടങ്ങുകൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.