മിന്നല്‍ മുരളിയുടെ ‘അപ്പനാകേണ്ടിയിരുന്ന സിനിമ’: ആവാസവ്യൂഹത്തെ കുറിച്ച് സംവിധായകന്‍

മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന പേരില്‍ ലോകജനശ്രദ്ധ പിടിച്ചുപറ്റിയ ടൊവിനോ ചിത്രം മിന്നല്‍ മുരളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ചിത്രം റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോഴും ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. അതിനിടെയാണ് 26-ാമത് ഐഎഫ്എഫ്കെ ചലച്ചിത്ര മേളയില്‍ മികച്ച സിനിമയ്ക്കുള്ള മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ആവാസവ്യൂഹം എന്ന സിനിമയും ചര്‍ച്ചയാകുന്നത്.

ഒരു മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് കൊണ്ട് എടുത്ത ചിത്രം ശരിക്കും മിന്നല്‍ മുരളി പോലെ ഒരു സൂപ്പര്‍ ഹീറോ ചിത്രമായി എടുക്കാനാണ് തീരുമാനിച്ചിരുന്നത് എന്ന് സംവിധായന്‍ കൃഷാന്ത് പറയുന്നു.

സിമ്പിളായി ഒരു സൂപ്പര്‍ ഹീറോ സിനിമ ഉണ്ടാക്കാനായിരുന്നു ഞാന്‍ തീരുമാനിച്ചിരുന്നത്. കേരത്തിലെ ഒരു സൂപ്പര്‍ ഹീറോ ആയിരുന്നു. പക്ഷെ ഈ കഥയുടെ അടിത്തട്ടിലേക്ക് വന്നപ്പോള്‍ അത് വളരെ ആഴത്തിലുള്ള ഒന്നായി മാറി, കൃഷാന്ത് പറയുന്നു.

മണ്‍റോതുരുത്തില്‍ നിന്ന് പുതുവൈപ്പിലേക്ക് വരുമ്പോള്‍ അവിടെ ഉണ്ടായ സമരത്തിനെ കുറിച്ച് മനസിലാക്കുകയും, മാജിക്കല്‍ റിയലിസം എന്ന സാധ്യത മനസിലേക്ക് വരുകയുമൊക്കെ ചെയ്തു.

ആവാസവ്യൂഹം എന്ന സിനിമയെ ഒരു ഫണ്‍ റൈഡ് ആക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. പക്ഷെ അതിനുള്ളില്‍ പൊളിറ്റിക്കല്‍ പ്രധാനപ്പെട്ട ഒരു എലമെന്റ് കൂടെയുണ്ട്. സിനിമ കണ്ട് വീട്ടിലെത്തുമ്പോള്‍ അതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയുന്ന രീതിയിലാണ് സിനിമ രൂപപ്പെടുത്തിയത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Previous articleരണ്ടാം വിവാഹം കഴിക്കാന്‍ ക്ഷേത്രത്തിലെത്തി; യുവാവിനെ തല്ലിച്ചതച്ച് ഭാര്യയും ബന്ധുക്കളും
Next article‘ഞാനിപ്പോള്‍ അറിഞ്ഞതേയുള്ളു’ – ആതിര പ്രസവിച്ച വിവരം പങ്കുവെച്ച് അമൃത നായര്‍