അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആണ് സ്വാസിക!!

മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിൽ ഇപ്പോൾ തിളങ്ങിനിന്ന നടിയാണ് സ്വാസിക വിജയ്. ഇപ്പോൾ താരം അഭിനയിക്കുന്ന ചതുരം എന്ന ചിത്രം തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം ആണ് നേടുന്നത്. ഇപ്പോൾ താരം നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ കരിയറിലെ മഹത്തായ ഒരു കാര്യം എന്ന് പറയുന്നത് തനിക്ക് മോഹനലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ്.

ഇട്ടിമാണി, ആറാട്ട്, മോൺസ്റ്റർ എന്ന ചിത്രങ്ങളിൽ തനിക്കു ലാലേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ആണ് കരുതുന്നത്. ശരിക്കും പറഞ്ഞാൽ തന്റെ സിനിമ വിശേഷങ്ങൾഅദ്ദേഹവുമായി  പങ്കുവയ്ക്കാൻ  കഴിയുന്നുണ്ട്, ആ ഒരു കാര്യത്തിൽ നല്ല സ്വാതന്ത്ര്യം എടുക്കാൻ കഴിയുന്നുണ്ട് സ്വാസിക പറയുന്നു. ഒരു സിനിമയിൽ ഞങൾ ഒന്നിച്ചു അഭിനയിക്കുമ്പോൾ എനിക്കുണ്ടാകുന്ന സിനിമയിലെ എല്ലാം സംശയങ്ങളും അദ്ദേഹം മാറ്റിത്തരാറുണ്ട്, അതൊരു വലിയ ഭാഗ്യം തന്നെയാണ് സ്വാസിക പറയുന്നു.

അദ്ദേഹവുമായി രണ്ടുമൂന്നു സിനിമകൾ ചെയ്യാൻ കഴിഞ്ഞു അതുപോലെ അദ്ദേഹത്തോട് സംസാരിക്കാനും കഴിഞ്ഞു. ശരിക്കും പറഞ്ഞാൽ അദ്ദേഹം ആണ് ഒരു നല്ല നടൻ. അദ്ദേഹവുമായി  സംസാരിക്കാൻ കഴിഞ്ഞതുകൊണ്ടു തന്നെ നല്ലൊരു അടുപ്പവും ഉണ്ടാകാൻ കാരണവുമായി. ഇട്ടിമാണി എന്ന ചിത്രത്തിൽ മോഹനലാൽ കുടിച്ച ജ്യൂസ് ക്ലാസ്സിൽ താൻ കുടിച്ചു എന്നുപറഞ്ഞു നിരവധി വിമർശങ്ങൾ ഉണ്ടായിരുന്നു, എന്നാൽ തങ്ങൾക്ക് ഈ ജ്യൂസ് അദ്ദേഹം തന്നതാണെന്നും സ്വാസിക അതിനു പ്രതികരിച്ചു കൊണ്ട് രംഗത്തു എത്തിയിരുന്നു.

Suji