സാന്ത്വനത്തിലെ ശിവേട്ടന്റെ അഞ്ജലിയ്ക്ക് ആരാധന ആരോടെന്നോ…?

തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കേണ്ട… ഇത് പ്രേമമല്ല, ആരാധനയാണ് ചോദ്യം. മമ്മൂട്ടിയോടോ മോഹന്‍ ലാലിനോടോ ആരാധന. ഇതാണ് ചോദ്യം. ശിവേട്ടന്‍ എന്ന സജിന്‍ നേരത്തെ തന്നെ ഉത്തരം നല്‍കിക്കഴിഞ്ഞു. മമ്മൂട്ടിയോട്. ഇപ്പോഴിതാ ചോദ്യം അഞ്ജലി എന്ന…

തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കേണ്ട… ഇത് പ്രേമമല്ല, ആരാധനയാണ് ചോദ്യം. മമ്മൂട്ടിയോടോ മോഹന്‍ ലാലിനോടോ ആരാധന. ഇതാണ് ചോദ്യം. ശിവേട്ടന്‍ എന്ന സജിന്‍ നേരത്തെ തന്നെ ഉത്തരം നല്‍കിക്കഴിഞ്ഞു. മമ്മൂട്ടിയോട്. ഇപ്പോഴിതാ ചോദ്യം അഞ്ജലി എന്ന ഗോപികയിലേയ്ക്ക്.

ഉത്തരത്തിനായി ഫാന്‍സുകാര്‍ കാത്തിരിക്കുകയാണ്. ഇരുവരെയും ഒരുപാട് ഇഷ്ടമാണ്. എങ്കിലും ഒരു പൊടിയ്ക്ക് കൂടുതല്‍ ഇഷ്ടം ലാലേട്ടനോടുണ്ട്. എന്തു കൊണ്ടോ… എനിക്ക് ചെറുപ്പം മുതല്‍ അങ്ങനെയാണ്. സാന്ത്വനത്തിലെ ശിവേട്ടന്റെ സ്വന്തം അഞ്ജലിയില്‍ നിന്നും ഇത്തരമൊരു മറുപടി എത്തിയതോടെ ലാലേട്ടന്‍ ഫാന്‍സ് നിലത്തും താഴെയുമൊന്നുമല്ല. അവര്‍ പെരുത്ത് സന്തോഷത്തിലാണ്.

ഇപ്പോള്‍ കേരളത്തില്‍ എവിടെ ചെന്നാലും ശിവേട്ടന്റെ അഞ്ജലിയെ കാണാനും പരിചയപ്പെടാനുമായി നിരവധിപ്പേര്‍ ഓടി എത്താറുണ്ട്. ഇപ്പോള്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ വീട്ടിലെ ഒരംഗമായി ശിവേട്ടനും അഞ്ജലിയും മാറിക്കഴിഞ്ഞിരിക്കുന്നു. സാന്ത്വനത്തിലെ അഞ്ജലിയായെത്തുന്ന ഡോക്ടര്‍ ഗോപിക ഇപ്പോള്‍  മിനി സ്‌ക്രീനില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നായികയാണ്. കുട്ടിക്കാലത്ത് തന്നെ അഭിനയത്തില്‍ ചുവടുവെച്ച ഗോപിക മോഹന്‍ലാല്‍ ചിത്രം ബാലേട്ടനില്‍ അഭിനയിച്ചിരുന്നു.

ശിവേട്ടനും അഞ്ജലിയും ആരാണ് എന്ന തെരച്ചിലിനൊടുവില്‍ അഞ്ജലി ബാലതാരമായി ലാലേട്ടനൊപ്പം ബാലേട്ടനില്‍ എത്തിയ ഗോപികയാണെന്നും ശിവേട്ടന്‍ നമ്മുടെ നടി ഷഫ്നയുടെ സ്വന്തം ഭര്‍ത്താവ് സജില്‍ ആണെന്നും പ്രേക്ഷകര്‍ തെരഞ്ഞ് കണ്ടെത്തിയിരിക്കുന്നു. ഇപ്പോള്‍ എവിടെപ്പോയാലും ഇരുവര്‍ക്കും ആരാധകരാണ്.

ഈ വിജയത്തിന് പിന്നാലെ വലിയൊരു സന്തോഷം കൂടി ഇരുവര്‍ക്കും ഇടയിലേയ്ക്ക് കടന്നു വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന അയ്മ ടെലിവിഷന്‍ അവാര്‍ഡ്സില്‍ സജിനും ഗോപികയ്ക്കും പുരസ്‌കാരം ലഭിച്ചിരിക്കുന്നു. അതും നടന്‍ ജയ്സൂര്യയാണ് അവാര്‍ഡ് കൈമാറിയിരിക്കുന്നത്. സ്നേഹ ചുംബനം പോസ്റ്റു ചെയ്താണ് ഈ സന്തോഷം പ്രേക്ഷകരോട് കൈമാറിയിരിക്കുന്നത്.

കാര്യം ഒക്കെ ശരി മമ്മൂട്ടി ആരാധകര്‍ക്ക് ഇതത്ര പിടിച്ചിട്ടില്ല. എന്നാലും ശിവേട്ടന് മമ്മൂട്ടിയോട് ഇഷ്ടമെന്ന് തുറന്നു പറഞ്ഞതോടെ അവര്‍ അല്‍പ്പം ആശ്വാസത്തിലാണ്.