Monday, December 5, 2022
HomeFilm Newsഹോട്ടലിൽ മോൾ പോകുന്നത് ശരിയാണോ എന്നാൽ ആ തീരുമാനത്തെ കുറിച്ച് സൂര്യ!!

ഹോട്ടലിൽ മോൾ പോകുന്നത് ശരിയാണോ എന്നാൽ ആ തീരുമാനത്തെ കുറിച്ച് സൂര്യ!!

ബിഗ് ബോസ് മൂന്നാം സീസണിലെ ഒരു മത്സരാർത്ഥി ആയിരുന്നു സൂര്യ മേനോൻ. താരം കേരളത്തിലെ ആദ്യത്തെ വനിതാ ഡി ജെ ആയിരുന്നു. അതിന്റെ  പേരിൽ ചില അപവാദങ്ങൾ എല്ലാം തനിക്കു കേൾക്കേണ്ടി വന്നു സൂര്യ പറയുന്നു. തന്റെ സ്വന്തം കുടുംബക്കാർ തന്നെ ആയിരുന്നു ഇതിന്റെ പിന്നിൽ. പലരും അമ്മയോട് വിളിച്ചിട്ടു ചോദിക്കും മോൾ ഇങ്ങനെ ഹോട്ടലിൽ പോകുന്നത് ശരിയായ കാര്യമാണോ. എന്നാൽ അങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം ഉണ്ട് താരം പറഞ്ഞു.

എനിക്കൊരു ആഗ്രഹം ഉണ്ടായിരുന്നു ആരും ചെയ്യ്ത കാര്യം ചെയ്യണമെന്നു, അങ്ങനെയാണ്  ഡി ജെ ആയി മാറിയത്, ആ സമയത്തു ആദ്യമായി താനാണ് അങ്ങനെ ഒരു കാര്യം ചെയ്യാൻ തുനിഞ്ഞത് അതിനു താൻ ഒരുപാടു അപവാദങ്ങൾ കേൾക്കേണ്ടി വന്നു. ഡി ജെ എന്ന് പറയുന്നത് കള്ള് കുടിക്കുന്നവരുടെ കൂടെ പേ കൂത്ത് നടത്തുന്നതല്ലേ ആ ചിന്താഗതി ആയിരുന്നു അന്ന് പലർക്കുമുള്ളത്.

എന്നാൽ എന്നെ സംബന്ധിച്ചു ഡി ജെ എന്ന് പറഞ്ഞാൽ നമ്മളുടെ എല്ലാം പ്രശ്നങ്ങളും ഇറക്കിവെക്കാൻ പറ്റിയ സ്ഥലം തന്നെയാണ് സൂര്യ പറയുന്നു. കുടിക്കേണ്ടവർ കുടിക്കും അതവരുടെ ഇഷ്ട്ടങ്ങൾ. അതിൽ ഡാൻസിനും ,മ്യൂസിക്നെ ആണ് പ്രധാന്യം കൊടുക്കുന്നത്. ഞാൻ ശരിക്കും എഞ്ചോയ് ചെയ്യ്തിരുന്നു സൂര്യ പറയുന്നു. തനിക്കു 20 വയ്‌സുള്ളപ്പോൾ ആണ് ഈ രംഗത്തു എത്തിയത്. നന്നാവുന്നവർ എവിടെ പോയാലും  നന്നാവും,ചീത്ത ആകേണ്ടവർ ചീത്ത ആകുകയും ചെയ്യ്൦ താരം പറയുന്നു. പലരും അമ്മയോട് ഇത് മോശമായ ഒന്നല്ലേ മോളെ  ഇതിനു വിടരുത് എന്ന് പറഞ്ഞപ്പോൾ എന്റെ ‘അമ്മ പറഞ്ഞു എനിക്ക് എന്റെ മകളെ വിശ്വാസം ആണെന്ന് ,പിന്നീട് ഇതിന്റെ പ്രതിഫലം തുച്ചമായതു കൊണ്ടാണ് അത് നിർത്തി മറ്റൊരു ജോലിക്കു പോയത് സൂര്യ പറഞ്ഞു.

Related News