രാജീവനെ മാത്രമേ താൻ കണ്ടുള്ളു അവിടെ ചാക്കോച്ചൻ ഇല്ല  പ്രിയ ചാക്കോച്ചൻ!!

പ്രേക്ഷക മനസുകളിൽ ഇടം നേടി ‘ന്നാ താൻ കേസ് കൊട്’ചിത്രം മുൻപോട്ടു പോകുന്ന അവസരത്തിൽ ചാക്കോച്ചന്റെ ഭാര്യ പ്രിയ സിനിമയുടെ ആദ്യ ഷോ കണ്ടു ആവേശത്തോടു പറഞ കാര്യങ്ങൾ ആണ് ഇപ്പോള് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നതു. ഈ ചിത്രം ചാക്കോച്ചന്റെ കരിയർ തന്നെ മാറ്റിമറിക്കുമെന്നു ഭാര്യ പ്രിയ പറയുന്നു. സിനിമ വളരെ നല്ലതായിരുന്നു. വളരെ നാളുകൾക്കു ശേഷമാണ് ചാക്കോച്ചന്റെ വത്യസ്തയാർന്ന കഥാപാത്രം താൻ കണ്ടതെന്നും പ്രിയ പറയുന്നു.

താൻ ഈ ചിത്രത്തിൽ രാജീവനെ മാത്രമേ കണ്ടുള്ളു ചാക്കോച്ചനെ അല്ല പ്രിയ പറയുന്നു. ചാക്കോച്ചന്റെ തികച്ച വ്യത്യസ്തത നിറഞ്ഞ ഒരു ചിത്രം തന്നെയാണ് ഇതെന്നു൦ പ്രിയ പറയുന്നു. റൊമാന്റിക് ഹീറോ ആയി കാണുന്ന ചാക്കോച്ചനെയാണോ കാണാൻ ഇഷ്ട്ടം അതോ ഈ ചാക്കോച്ചൻ ആണോ ഇഷ്ട്ടം എന്ന ചോദ്യത്തിന് പ്രിയ നൽകിയ മറുപടി തനിക്കു ഇപ്പോളത്തെ ചാക്കോച്ചനെ  കാണാൻ ആണ് ഇഷ്ട്ടം.

 

ഇത് ചാക്കോച്ചന്റെ കരിയർ തന്നെ മാറ്റിമറിക്കുന്ന ഒരു ചിത്രം തന്നെയാണ്, രതീഷ് പൊതുവാൾ ആണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ സംവിധായകൻ. എസ് ഡി കെ ഫ്രയിംസിന്റെ ബാനറിൽ  സന്തോഷ് ഡി കുരുവിള ആണ് ചിത്രം നിര്മിച്ചിരിക്കുന്നത്. പ്രശസ്ത തമിഴ് നടി ഗായത്രി ശങ്കർ ആണ് ഈ ചിത്രത്തിലെ നായികാ. ഒരു മുഴുനീള ഹാസ്യ ചിത്രം ആണ് ന്നാ താൻ കേസ് കൊട്. ചിത്രത്തിൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചൻ അവതരിപ്പിച്ചിരിക്കുന്നതു. താരത്തിന്റെ കരിയറിലെ തന്നെ ഒരു ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണ് ന്നാ താൻ കേസ് കൊട്.

Previous articleമുതിര്‍ന്നവര്‍ കാണിക്കാത്ത ദയ ഈ കുരുന്നുകള്‍ കാണിച്ചപ്പോള്‍ വീഡിയോ വൈറലായി
Next article‘കോപ്പി സുന്ദര്‍’… ‘തൊന്തരവാ’ പാട്ടും കോപ്പിയടി!!!