അത്തരം രംഗങ്ങള്‍ എന്റെ സിനിമയില്‍ ഉണ്ടാവരുത് എന്ന് നിര്‍ബന്ധമാണ്..!- എബ്രിഡ് ഷൈന്‍

എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് മഹാവീര്യര്‍. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ ചിത്രം, തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ തന്റെ സിനിമയെ കുറിച്ച് സംവിധായകന്‍…

എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് മഹാവീര്യര്‍. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ ചിത്രം, തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ തന്റെ സിനിമയെ കുറിച്ച് സംവിധായകന്‍ എബ്രിഡ് ഷൈന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മഹാവീര്യര്‍ എന്ന സിനിമയിലെ വിവസ്ത്ര രംഗങ്ങളെ കുറിച്ചുള്ള ചോദ്യത്തില്‍ പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് സംവിധായകന്‍ ഇതേ കുറിച്ച് സംസാരിച്ചത്. മഹാവീര്യര്‍ ഒരുപാട് പ്രസക്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സ്ത്രീപക്ഷ സിനിമ കൂടിയാണ്.. അതുകൊണ്ട് തന്നെ ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവസ്ത്ര രംഗങ്ങള്‍ കുടുംബപ്രേക്ഷകര്‍ എങ്ങനെ എടുക്കും എന്നതിനുള്ള ഉത്തരമായിരുന്നു സംവിധായകന്‍ നല്‍കിയത്. മഹാഭാരതത്തില്‍ ദ്രൗപതി മുതല്‍ ഇക്കാലത്തെ പോക്‌സോ കേസുകളില്‍ കോടതി വിചാരണയില്‍ വാക്കുകളാല്‍ ഇരകള്‍ വരെ വാക്കുകള്‍ കൊണ്ട് വിവസ്ത്രരാക്കപ്പെടുന്നു.

ഇവരില്‍ ഉണ്ടാകുന്ന ആത്മസംഘര്‍ഷം ഒരുപോലെയാണ് എന്നാണ് സംവിധായകന്‍ അഭിപ്രായപ്പെടുന്നത്. വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ കണ്ണീരില്‍ നിവൃതി അടയുന്നവരും ഉണ്ട്. അത്തരത്തില്‍ ഒരു രംഗം വന്നപ്പോള്‍ അത് എങ്ങനെ ആവിഷ്‌കരിക്കാം എന്നാണ് ശ്രമിച്ചത്.. അതിന് നഗ്നതയെ ഒരു ഉപാധിയാക്കിയിട്ടേ ഇല്ലെന്ന് സംവിധായകന്‍ പറയുന്നു.

മാന്യമായിട്ടാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. താരനിര അടങ്ങുന്നവര്‍ക്ക് മുന്‍പിലാണ് ആ രംഗം… കുടുംബസമേതം വന്ന് കാണാന്‍ സാധിക്കാത്ത ഒരു രംഗവും തന്റെ സിനിമയില്‍ ഉണ്ടാവരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.