ഭാര്യയെ കുറിച്ച് ഹൃദയത്തിൽ തൊട്ടുകൊണ്ടുള്ള  കുറിപ്പ് പങ്കു വെച്ച്  രവീന്ദർ ചന്ദ്രശേഖർ!!

സോഷ്യൽ മീഡിയിൽ എന്നും ഉള്ള കുഴപ്പം ആയിരുന്നു മറ്റുള്ളവരെ  പറ്റി  കുറ്റ൦ പറയുക എന്നുള്ളത്, അതുപോലെ കുറ്റം പറഞ്ഞ താര ദമ്പതികൾ ആണ്  മഹാലക്ഷ്മിയും, ചന്ദ്ര ശേഖറും. ഇരുവരും ഈ അടുത്തിടക്കാണ്  പ്രണയിച്ചു  വിവാഹം കഴിച്ചത്. പ്രായത്തിലും, രൂപത്തിലും ഒരു പാട് വത്യാസം ഉണ്ടെന്നു ചൂണ്ടി കാട്ടികൊണ്ടു  നിരവധി ആളുകൾ രംഗത്തു എത്തിയിരുന്നു. ഇരുവരെയും വിവാഹ ദിവസം മുതൽ പരിഹസിക്കുകയാണ്.

തമിഴിലെ പ്രശസ്ത സിനിമ കമ്പിനി യുടെ ഉടമയാണ് ചന്ദ്ര ശേഖർ, നിരവധി ചിത്രങ്ങൾ അദ്ദേഹം നിർമിക്കുകയും  ചെയ്യ്തിട്ടുണ്ട്. മഹാലക്ഷ്മി നിരവധി സീര്യലുകളിൽ അഭിനയിക്കുകയും,  രവീന്ദർ നിർമിച്ച ഒന്നും രണ്ടു ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യ്തു ഈ സമയത്തായിരുന്നു ഇരുവരും പ്രണയത്തിൽ ആകുകയും , വിവാഹം കഴിക്കുകയും ചെയ്യ്തത്.ഇരുവരുടയും രണ്ടാം വിവാഹം ആണ് ഇത്. മഹാലക്ഷ്മിക്കു ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുമുണ്ട്.

ഇപോൾ വിവാഹം കഴിഞ്ഞു ഒരുമാസം പിന്നീടുമ്പോൾ  ഭാര്യയെ കുറിച്ച് ചന്ദ്ര ശേഖർ എഴുതിയ കുറിപ്പാണു സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. 100  കാരണങ്ങളാൽ ആളുകൾ ഞങ്ങളെ നോക്കി ചിരിക്കുന്നു. പക്ഷെ എന്റെ സന്തോഷത്തിനു കാരണം ഉണ്ട് ,അത് നീ മാത്രം ആണ് ലവ് യു  മുയല് , യെന്നാണ്  മഹാലക്ഷ്മിയെ കുറിച്ച് ചന്ദ്രശേഖർ കുറിച്ചിരിക്കുന്നത്. എന്നാൽ ഈ  പോസ്റ്റിനു പെട്ടന്ന് തന്നെ മഹാലക്ഷ്മിയും കമന്റുമായി എത്തി, ഞങ്ങൾ രണ്ടുപേരും മനസിലാക്കിയാണ് ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയത് അല്ലാതെ ഒരു ത്യാഗത്തിന്റെ പേരിൽ അല്ല മഹാലക്ഷ്മി കുറിച്ച്.

Suji