ഇതാണ് എന്റെ താല്പര്യം നടി ആക്രമിക്കപ്പെട്ട സംഭത്തിൽ കോടതിയോട് അതിജീവിത !!

തനിക്ക് നേരെ നടന്നത് ഹീനമായ കുറ്റകൃത്യം ആണെന്ന് ആക്രമിക്കപ്പെട്ട നടി. തനിക്ക് എതിരെ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. എന്നത് മാത്രാമാണ് തന്റെ താല്പര്യം എന്നും സത്യം കണ്ടെത്തുന്നതിന് തുടരന്യൂഷണം നടക്കണം എന്നും നടി ഹൈ കോടതിയെ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസ് അന്യൂഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ തനിക്കെതിരെ എഫ് ഐ ആർ റദ്ധാക്കണം എന്നും തുടരന്യൂഷണം തടയണം എന്നും ആവിശ്യപ്പെട്ട് കൊണ്ട് പ്രതി ദിലീപ് സമർപ്പിച്ച ഹർജിയെ എതിർത്ത് കൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഇക്കാര്യങ്ങൾ ഹൈ കോടതിയിൽ പറഞ്ഞത്.

പ്രതിയുടെ അടുത്ത സുഹൃത്ത് എന്ന് പറയുന്ന ആളുടെ വെളിപ്പെടുത്തലുകൾ മാധ്യമങ്ങളിൽ കണ്ടതിനെ തുടർന്ന് ഉടൻ തന്നെ അന്യൂഷണ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു എന്നും ഗൂഢാലോചന നടത്തിയോ ഇല്ലയോ എന്ന് അറിയണം എങ്കിൽ അന്യൂഷണം ആവിശ്യം ആണെന്നും നടി കോടതിയിൽ പറഞ്ഞു. തനിക്ക് എതിരെ നടന്ന കുറ്റകൃത്യത്തിൽ പ്രവർത്തിച്ചവർ ആരൊക്കെ ആണെന്ന് അറിയണം എന്നും നടി കോടതിയിൽ കൂട്ടിച്ചേർത്തു.

തുടരന്യൂഷണത്തെ എതിർത്ത് കൊണ്ട് നടൻ ദിലീപ് ഹൈ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ കക്ഷി ചേരണം എന്ന് പറഞ്ഞ് നടി നൽകിയ അപേക്ഷ കോടതി അംഗീകരിതിരുന്നു. തുടർന്നാണ് തന്റെ ഭാഗം നടി കോടതിയെ അറിയിച്ചത്. അതേസമയം ദിലീപിന്റെയും കൂട്ട് പ്രതികളുടെയും ഫോണിലെ നിർണായക വിവരങ്ങൾ നശിപ്പിക്കപ്പെട്ടു എന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ തുടരന്യൂഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കി സമർപ്പിക്കണം എന്നും ഹൈ കോടതി കഴിഞ്ഞ ദിവസം ഉത്തരവ് ഇട്ടിരുന്നു.

Previous article“ഈ കുഞ്ഞ് വയര്‍ കാണുമ്പോള്‍ എന്തൊരു സന്തോഷം”..!!
Next articleകവടി നിരത്തി ശാന്തി പറഞ്ഞതെല്ലാം സംഭവിച്ചു..!! അപകടവും! അനുഭവം പങ്കുവെച്ച് അര്‍ജുന്‍ അശോകന്‍