സൗന്ദര്യം കുറച്ച് കൂടി പോയി എന്ന കാരണത്താൽ പ്രമുഖ യുവനടിയ്ക്ക് നേരെ ആസിഡ് ആക്രമണം

ബോളിവുഡിന്റെ പ്രമുഖ താര സുന്ദരി പായൽ ഘോഷിനെതിരെ  ആസിഡ് ഒഴിക്കാൻ ശ്രമം ഉണ്ടായിയെന്ന് റിപ്പോട്ട് പുറത്ത് വന്നിരിക്കുകയാണ്.താരം തന്നെയാണ് കുറെ അജ്ഞാതര്‍ ചേർന്നു കൊണ്ട് ആസിഡ് ഒഴിക്കാൻ ശ്രമിച്ചുവെന്ന് ആരോപണം നടത്തിയത്.ഈ സംഭവം നടക്കുന്നത്…

Payal01

ബോളിവുഡിന്റെ പ്രമുഖ താര സുന്ദരി പായൽ ഘോഷിനെതിരെ  ആസിഡ് ഒഴിക്കാൻ ശ്രമം ഉണ്ടായിയെന്ന് റിപ്പോട്ട് പുറത്ത് വന്നിരിക്കുകയാണ്.താരം തന്നെയാണ് കുറെ അജ്ഞാതര്‍ ചേർന്നു കൊണ്ട് ആസിഡ് ഒഴിക്കാൻ ശ്രമിച്ചുവെന്ന് ആരോപണം നടത്തിയത്.ഈ സംഭവം നടക്കുന്നത് ഈ കഴിഞ്ഞ ഞായറാഴ്ച പത്ത് മണിക്കായിരുന്നു.ഒരു വലിയ ഇരുമ്പ് ദണ്ഡുമായി മുഖം മുഴുവനായി മറച്ചിരിക്കുന്ന പുരുഷന്‍മാര്‍ തന്നെ ആക്രമിക്കണം നടത്തിയതെന്ന് താരം വ്യക്തമാക്കുന്നു.

payal 1
payal 1

അവരുടെ അക്രമത്തിൽ തനിക്ക് പരിക്ക് പറ്റിയിരുന്നുവെന്നും അതെ പോലെ തന്നെ  ആക്രമികളുടെ കയ്യിൽ ആസിഡ് കുപ്പികളുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി. ഇതിന്റെ പിന്നിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയം ഉണ്ടെന്ന് പായൽ ഘോഷ് ഒരു പ്രമുഖ മാധ്യമത്തോടു പറഞ്ഞു.ഒരു മരുന്ന് വാങ്ങുവാനായി പുറത്തേക്ക് പോയതായിരുന്നു താനെന്നും കാറിലെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നയായിരുന്ന തനിക്ക് നേരെ മാസ്ക്ക് ധാരികളായ കുറച്ചു പേര് വരികയും വളരെ ശക്തമായി തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പായൽ പറയുന്നു.

payal ghosh
payal ghosh

തലയുടെ ഭാഗത്തായി ഇരുമ്പ് ദണ്ഡ്  കൊണ്ട് ഇടിച്ചു. ആ നിമിഷം തന്നെ ഭയന്ന് നിലവിളിച്ചപ്പോൾ അവർ പിന്നിൻ മാറിയപ്പോൾ ആ  ഇരുമ്പ് ദണ്ഡ് കയ്യിൽ തട്ടിയെന്ന് താരം വ്യക്തമാക്കുന്നു.നല്ല വേദന ഉള്ളത് കാരണം രാത്രിയിൽ ഉറങ്ങാനേ കഴിഞ്ഞില്ലെന്ന് താരം പറയുന്നു.അതെ പോലെ പരുക്കേറ്റ തന്റെ ചിത്രം പായൽ തന്നെ സോഷ്യൽ മീഡിയയിലൂടെ  ഷെയർ ചെയ്തിട്ടുമുണ്ട്.ഈ സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ട് തന്നെ പോകുവാനാണ് തീരുമാനമെന്നും അതെ കുറ്റവാളികൾ കടുത്ത ശിക്ഷ തന്നെ വാങ്ങി കൊടുക്കുമെന്നും  പായൽ വ്യക്തമാക്കുന്നു.