മലയാളം ന്യൂസ് പോർട്ടൽ
Film News

വീണ്ടും താരവിവാഹം, തമിഴ് നടൻ അഥർവ വിവാഹിതനാകുന്നു

തമിഴിലെ പ്രേക്ഷരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് അഥർവ, ഇതിനോടകം താരം നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു, നിരവധി ആരാധകരാണ് അഥർവക്ക് ഉള്ളത്, തമിഴകത്തിലെ മുൻനിര നായകന്മാരിൽ ഒരാളാണ് അഥർവ എന്ന് തന്നെ പറയാം. തമിഴിലെ മുൻ സ്വഭാവനടൻ ആയിരുന്ന മുരളിയുടെ മകൻ കൂടിയാണ് അഥർവ്വ. 100 എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയാണ് ഇത്

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അഥർവയുടെ സഹോദരൻ വിവാഹിതനായത്, തമിഴ് സൂപ്പർ സ്റ്റാർ വിജയുടെ സഹോദരിയുടെ പുത്രി സ്നേഹ ബ്രിട്ടോ ആയിരുന്നു വധു. ഇവരും സിംഗപ്പൂരിൽ പഠിക്കുകയായിരുന്നു സമയത്താണ് തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് ഇരുവരും വിവാഹിതരാകുക ആയിരുന്നു.

ലോക്ക് ഡൗൺ സമയത് വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്, വിവാഹത്തിന്റെ ചിത്രങ്ങൾ  എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു,  ഇപ്പോൾ പുറത്ത് വരുന്ന വാർത്ത അഥർവ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ്.

2021 ജനുവരി മാസത്തിൽ ആയിരിക്കും വിവാഹം എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അധർവ്വയുടെ സുഹൃത്തുകൂടിയായ ഇവർ ഗോവ സ്വദേശി ആണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ ഈ വാർത്തയോട് പ്രതികരിക്കാൻ ഇതുവരെ താരം തയ്യാറായിട്ടില്ല>തള്ളി പോകാതെ എന്ന ചിത്രത്തിലാണ് അഥർവ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്, മലയാള നടി അനുപമ പരമേശ്വരൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്

Related posts

വിജയ് യുടെ മകന്‍ നായകനാകുന്നു !! വില്ലൻ വിജയ് സേതുപതി ?

WebDesk4

ആ ഗാനം ഇതുവരെ കേട്ടിട്ടില്ലെന്ന് ആൻഡ്രിയ !! തമിഴ്‌നാട്ടിൽ തന്നെയാണോ താൻ ജീവിക്കുന്നതെന്ന് വിജയ്

WebDesk4

വിജയുടെ മകൻ കാനഡയിൽ !! ആശങ്കയിൽ താരം

WebDesk4

ഇളയദളപതി വിജയിയുടെ മരുമകള്‍ വിവാഹിതയായി, വരൻ നടന്‍ അഥര്‍വയുടെ ഇളയസഹോദരന്‍

WebDesk4

വിജയ്ക്ക് പിന്നാലെ ഭാര്യയ്ക്ക് എതിരെയും ആദായനികുതി വകുപ്പ്, ചോദ്യം ചെയ്യല്‍ നീളുന്നു

WebDesk4