‘ചിലർ ഇതിനെ സമ്മാനം എന്ന് വിളിക്കുന്നു, ഞാൻ അതിനെ ചൂഷണം എന്ന് വിളിക്കും’; അക്ഷയ് കുമാർ

സ്ത്രീധനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. സ്ത്രീധനമെന്ന ദുരാചാരം ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്ത് സ്ത്രീധനം വളരെ കൂടുതലാണെന്ന വസ്തുതയോട് ഞങ്ങള്‍ക്ക് വിയോജിക്കാന്‍ കഴിയില്ല. ചിലര്‍ അതിനെ സ്ത്രീധനം, സമ്മാനം, ‘സങ്കല്‍പ്പ്’ എന്ന് വിളിക്കുന്നു. ഇതിന് വ്യത്യസ്ത പേരുകളുണ്ട്.

‘വിവാഹം വലിയ തോതില്‍ നടത്തണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ഞാന്‍ അതിനെ പിടിച്ചു പറിക്കല്‍ എന്ന് വിളിക്കും. അച്ഛനും സഹോദരനും അത്ര കഴിവില്ലാഞ്ഞിട്ടും അവര്‍ അത് (വിവാഹം) തങ്ങളാലാവുന്നത് പോലെ നടത്താന്‍ ശ്രമിക്കും. അക്ഷയ് കുമാര്‍ ഇവിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്റെ ഏറ്റവും പുതിയ റിലീസായ ‘രക്ഷാ ബന്ധന്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദേശീയ അവാര്‍ഡ് ജേതാവ്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തെ ‘സെന്‍സിറ്റീവ്’ എന്നാണ് താരം വിശേഷിപ്പിച്ചത്. ഈ വിഷയത്തില്‍ അധികം സിനിമകള്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ആമിര്‍ ഖാന്‍ നായകനാകുന്ന ‘ലാല്‍ സിംഗ് ഛദ്ദ’യ്ക്കൊപ്പം ‘രക്ഷാ ബന്ധന്‍’ വ്യാഴാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Previous article‘വ്യായാമം ചെയ്യുന്നതിനു പുറമെ ജിമ്മില്‍ നിങ്ങള്‍ മറ്റെന്തെങ്കിലും ചെയ്യാറുണ്ടോ? അഹാന
Next articleനിമിഷയുടെ കൂടയോ, ജാസ്മിന്റെ കൂടെയോ ജീവിക്കാൻ ആഗ്രഹം ആരാധകന്റെ ചോദ്യത്തിന്  റിയാസിന്റെ മറുപടി ഇങ്ങനെ!!