ബിഗ് ബജറ്റ് സിനിമകളുടെ വൻ പരാജയത്തിന് ശേഷം ‘സെക്‌സ്‌ എജ്യുക്കേഷനു’മായി അക്ഷയ് കുമാർ !

ബോളിവുഡിലെ സൂപ്പർ താരമാണ് അക്ഷയ് കുമാർ. അടുത്തിടെ അക്ഷയ് കുമാർ നായകകനായി എത്തിയ ബിഗ് ബജറ്റ് സിനിമകൾ എല്ലാം തന്നെ വൻ പരാജയമായിരുന്നു. എന്നാലും താരത്തിന്റെ ആരാധക പിന്തുണയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല.പാഡ്മാൻ, ടോയിലറ്റ്…

ബോളിവുഡിലെ സൂപ്പർ താരമാണ് അക്ഷയ് കുമാർ. അടുത്തിടെ അക്ഷയ് കുമാർ നായകകനായി എത്തിയ ബിഗ് ബജറ്റ് സിനിമകൾ എല്ലാം തന്നെ വൻ പരാജയമായിരുന്നു. എന്നാലും താരത്തിന്റെ ആരാധക പിന്തുണയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല.പാഡ്മാൻ, ടോയിലറ്റ് ഏക് പ്രേം കഥ പോലുള്ള സാമൂഹ്യ പ്രസക്തിയുള്ള സിനിമകൾ നേരത്തെ താരം ചെയ്തിരുന്നു.

ഇപ്പോഴിതാ സാമൂഹ്യ പ്രസക്തിയുള്ള മറ്റൊരു സിനിമയുമായി എത്തുകയാണ് അക്ഷയ് കുമാർ. സെക്സ് എജ്യുക്കേഷൻ പ്രമേയമാക്കിയുള്ള ചിത്രം എടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡ് താരമായ അക്ഷയ് കുമാർ .റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിലാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതൊരു വളരെ പ്രധാനപ്പെട്ട വിഷയമാണെന്നും ഈ വിഷയം പലയിടത്തും ചർച്ച ചെയ്യപ്പെടുന്നില്ലെന്നും നടൻ പറഞ്ഞു.

ഞാൻ ആഗ്രഹിക്കുന്നത് ലോകത്തിലുള്ള എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കണം എന്നാണ് . ലൈംഗിക വിദ്യാഭ്യാസത്തെ ആസ്പദമാക്കിയുള്ള എന്റെ ചിത്രം വരാൻ കുറച്ച് സമയമെടുക്കുമെന്നും അടുത്ത വർഷം ഏപ്രിലിലോ മെയിലോ സിനിമ എത്തുമെന്നാണ് അക്ഷയ് കുമാർ പറഞ്ഞത്. കൂടാതെ ഞാൻ ഒരുക്കുന്നതിൽ ഏറ്റവും മികച്ച സിനിമയായിരിക്കുമിതെന്നും നടൻ വ്യക്തമാക്കി